എപ്പോഴുമുള്ള സൈനസ് അണുബാധയെ നിസാരമാക്കേണ്ട; തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.

sinusitis home remedies to treat the infection

നിരവധിയാളുകളെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. ജലദോഷം വഷളാകുമ്പോൾ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളിൽ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്‍റെ പാലത്തിന്‍റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. എപ്പോഴുമുള്ള സൈനസ് അണുബാധയെ നിസാരമായി കാണാതെ ഒരു ഡോക്ടറെ സമീപിക്കുന്നതാകും ഉചിതം. 

ലക്ഷണങ്ങള്‍ അറിയാം... 

  • അതിഭയങ്കരമായ തലവേദന
  • മുക്കടപ്പ്
  • ശക്തമായ ജലദോഷം
  • സൈനസുകളില്‍ വേദന
  • മുഖത്ത് വേദന
  • മൂക്കിലൂടെ കഫം വരുക
  • കഫത്തിന്‍റെ കൂടെ രക്തം വരുക 
  • മണവും രുചിയും പോവുക
  • പനി, അമിത ക്ഷീണം തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ ആണ്. 

സൈനസിനെ തടയാന്‍ ചെയ്യേണ്ടത്...

  • തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
  • ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതിനായി മുഖത്ത് ആവി പിടിക്കുക. അതുപോലെ തന്നെ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
  • പൊടിയടിക്കാതെയിരിക്കുക. കൂടാതെ പുക ശ്വസിക്കാതിരിക്കാനും  ശ്രദ്ധിക്കുക. അതിനാല്‍ പുകവലി ഉപേക്ഷിക്കാം
  • അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 
  • വെള്ളം ധാരാളം കുടിക്കുക. കാരണം നിർജ്ജലീകരണവും സൈനസിന്‍റെ ആക്കം കൂട്ടും. 
  • പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്. 
  • യോഗ ചെയ്യുന്നതും ഗുണം ചെയ്യും. 
  • തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷവും മൂക്കടപ്പുമൊക്കെ മാറാന്‍ സഹായിക്കും. 
  • നന്നായി വിശ്രമം എടുക്കുന്നതും സൈനസിനെ തടയാന്‍ സഹായിച്ചേക്കാം. 

Also read: ചൂട് കൂടുന്നു, കരുതിയിരിക്കുക; പകർച്ചപ്പനികൾ, ചിക്കൻപോക്‌സ്, വയറിളക്കം, ഇൻഫ്‌ളുവൻസ; ശ്രദ്ധിക്കേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios