Health
വണ്ണം കൂട്ടുന്ന എട്ട് ഭക്ഷണങ്ങൾ
ശരീരഭാരം കൂട്ടുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വണ്ണം കൂട്ടുന്നതിന് ഇടയാക്കുന്ന എട്ട് ഭക്ഷണങ്ങൾ.
ഡോനട്ട്, പേസ്ട്രി, കുക്കീസ് എന്നിവയിൽ മധുരം കൂടുതലും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ശുദ്ധീകരിച്ച ധാന്യങ്ങളിൽ ഫെെബർ കുറവാണ്. ഇത് ബ്ലഡ് ഷുഗർ അളവ് കൂട്ടുകയും ഫാറ്റ് അടിഞ്ഞ് കൂടുന്നതിനും ഇടയാക്കും.
എണ്ണിൽ വറുത്ത ഭക്ഷണങ്ങളിൽ ട്രാൻസ്ഫാറ്റ് കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
പിസ, ബർഗർ എന്നിവയിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കൂട്ടാം.
മദ്യത്തിൽ കലോറിയുടെ അളവ് കൂടുതലാണ്. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
ശരീരഭാരം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് പീനട്ട് ബട്ടർ. മോണോ–പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ ഇതിലുണ്ട്.
ഉരുഉക്കിഴങ്ങ് ചിപ്സ് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. കാരണം ഇവയിൽ അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും കലോറിയും കൂടുതലാണ്.
ചീസ്, വെണ്ണ എന്നിവയിൽ കലോറി കൂടുതലാണ്. ഇത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.