ദാന ചുഴലിക്കാറ്റ്; വൃദ്ധയെ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ആശാവര്‍ക്കരെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മഴ ചാറ്റിലൂടെ ചെളി നിറഞ്ഞ ഒറ്റയടി പാതയിലൂടെ വൃദ്ധയായ സ്ത്രീയെയും ചുമന്ന് കൊണ്ട് വരുന്ന ആശാവര്‍ക്കറുടെ വീഡിയോയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

Cyclone Dana Social media congratulates ASHA workers who carry elderly woman and shift her to a safe place


റെ മുന്നൊരുക്കത്തോടെയാണ് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ദാന ചുഴലിക്കാറ്റിനെ നേരിട്ടത്. അതുകൊണ്ട് തന്നെ 'സീറോ കാഷ്വാലിറ്റി' എന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിക്ക് അവകാശപ്പെടാനായി. ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളവും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളവും വിമാന സർവ്വീസ് പുനരാരംഭിച്ചു. ശക്തമായി വീശിയ ദാന ചുഴലിക്കാറ്റില്‍ മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു. അർദ്ധരാത്രിയോടെ വീശിയടിച്ച കൊടുങ്കാറ്റ് കേന്ദ്രപാര ജില്ലയിലെ ഭിതർകനികയ്ക്കും ഭദ്രക്കിലെ ധാംറയ്ക്കും ഇടയിലുള്ള പ്രദേശങ്ങളെയാണ് ഏറെ ബാധിച്ചത്. 

ചുഴലിക്കാറ്റിന് മുമ്പ് തന്നെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിനായി ആശാവര്‍ക്കര്‍മാരടക്കം മുന്നിട്ടിറങ്ങി. ഒഡീഷയിലെ സിബാനി മണ്ഡൽ എന്ന ആശാവര്‍ക്കറുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. ചളി നിറഞ്ഞ പാതയിലൂടെ ചെറിയ ചാറ്റല്‍ മഴയ്ക്കിടയിലൂടെ പ്രായമായ ഒരു സ്ത്രീയെയും ചുമന്ന് വരുന്ന സിബാനി മണ്ഡലിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. "ഞങ്ങളുടെ #നാരീശക്തി കൈയടിക്കൂ.! #കേന്ദ്രപാറ രാജ്നഗർ ബ്ലോക്കിലെ ഖാസ്മുണ്ട ഗ്രാമത്തിൽ നിന്നുള്ള ആശാ പ്രവർത്തക സിബാനി മണ്ഡൽ #ഒഡീഷ ഒരു വൃദ്ധയെ തോളിൽ ചുമന്ന് #ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റി," ഒഡീഷയിലെ പിഐബിയുടെ ഔദ്യോഗിക എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം
 

'ഒരു സ്കൂള്‍ തുറക്കണം'; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍

അരലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയ ഇതിനകം കണ്ടുകഴിഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സിബാനിയുടെ പ്രവര്‍ത്തിയെ ഏറെ പേര്‍ അഭിനന്ദിച്ചു. നിരവധി പേര്‍ സിബാനിക്ക് അവര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 'അവരുടെ മഹത്തായ പ്രവര്‍ത്തിക്ക് സല്യൂട്ട്' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ ശരിയായ ഉദാഹരണം.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ചുഴലിക്കാറ്റിനുള്ള തയ്യാറെടുപ്പിനെ തുടര്‍ന്ന് ഒഡീഷ സർക്കാർ 5.8 ലക്ഷം പേരെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

35 പുസ്തകങ്ങൾ, 800 ബിരിയാണി, 1300 ഷവർമ, 1600 ചിക്കൻ സാൻവിച്ച്; ലാഹോർ പുസ്തകമേളയിൽ വിറ്റുപോയതെന്ന് സോഷ്യൽ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios