കുട്ടികൾക്ക് മുട്ട നൽകുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതു തടയാനും കോളിൻ സഹായിക്കുന്നു. 
 

reasons eggs are perfect food for kids

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം നൽകേണ്ടത്. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഒരു ഭക്ഷണമാണ് മുട്ട. ശരീരത്തിനാവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ കൂടുതൽ ഉള്ളത് പ്രോട്ടീൻ ആണ് (Albumin protein).

കുട്ടിയുടെ ഭാരം നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനും മുട്ടകൾ വഹിക്കുന്ന പങ്ക് രണ്ട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിൽ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഒരു പഠനം കണ്ടെത്തി. കുട്ടികൾ പ്രോട്ടീൻ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് കുറയുന്നതായി മറ്റൊരു പഠനം കണ്ടെത്തി. 

മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതു തടയാനും കോളിൻ സഹായിക്കുന്നു. 

മുട്ട അയഡിൻ, ഇരുമ്പ്, ഗുണമേന്മയുള്ള പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ നൽകുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാനും അധിക ലഘുഭക്ഷണങ്ങളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും.

മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് മുട്ട ഏതു രീതിയിലും കഴിക്കാം. പക്ഷേ കൃത്യമായ രീതിയിൽ വേവിച്ചു കഴിക്കുക. 

വേനൽക്കാലത്തെ മൈഗ്രേയ്ന്‍ പ്രശ്നം മറികടക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios