എന്താണ് നൂറുദിന ചുമ? ഇപ്പോഴിത് ചര്‍ച്ചയാകുന്നതിന്‍റെ കാരണം...
എന്താണ് നൂറ് ദിന ചുമ എന്നത് പറയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ദീര്‍ഘനാള്‍ തുടരുന്ന ചുമയാണ് നൂറ് ദിന ചുമ. വില്ലൻ ചുമയുടെ മറ്റൊരു പേരാണിത്.
കൊവിഡ് 19 മഹാമാരിക്ക് ശേഷം ശ്വാസകോശസംബന്ധമായ രോഗങ്ങളും പ്രയാസങ്ങളും ഏറെ പേരെ അലട്ടുന്നുണ്ട്. സീസണലായി വരുന്ന ജലദോഷവും ചുമയും പനിയും മാത്രമാണോ ഇത്, അല്ല കൊവിഡിന്‍റെ അനന്തര ഫലമാണോ എന്നെല്ലാമുള്ള സംശയങ്ങളും ഒരുപാട് പേര്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ നൂറ് ദിന ചുമയെന്ന ചുമയെ കുറിച്ചും ചര്‍ച്ചകളുയരുകയാണ്. എന്താണ് നൂറ് ദിന ചുമ എന്നത് പറയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ദീര്‍ഘനാള്‍ തുടരുന്ന ചുമയാണ് നൂറ് ദിന ചുമ. വില്ലൻ ചുമയുടെ മറ്റൊരു പേരാണിത്. വില്ലൻ ചുമ എന്ന പ്രയോഗമാണ് പക്ഷേ നമ്മുടെ നാട്ടില്‍ അധികപേര്‍ക്കും പരിചിതം.
ആഴ്ചകളോ മാസങ്ങളോ ആയി തുടരുന്ന ചുമ. ആദ്യം സാധാരണ ജലദോഷത്തില്‍ തന്നെയായിരിക്കും തുടക്കം. ശേഷം പതിയെ ചുമ മാത്രമായി മാറും. 'ബോര്‍ഡെട്ടെല്ല പെര്‍ച്ചൂസിസ്' എന്ന ബാക്ടീരിയയുടെ ആക്രമണമാണ് നൂറ് ദിന ചുമയുണ്ടാക്കുന്നത്.
വില്ലൻ ചുമയുടെ പ്രധാന ലക്ഷണം തന്നെ ഇത് ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നു എന്നതാണ്. ചുമയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിലെ സവിശേഷതയും വില്ലൻ ചുമയെ തിരിച്ചറിയാണ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ അത്ര അപകടമാകില്ലെങ്കിലും കുട്ടികള്‍ക്ക് ജീവന് വരെ ഭീഷണിയായി മാറാറുണ്ട്. വാക്സിനേഷൻ എടുക്കുന്നത് വില്ലൻചുമയെ പ്രതിരോധിക്കാൻ സഹായിക്കും. അസുഖം പിടിപെട്ടാല്‍ ആന്‍റിബയോട്ടിക്സ് കഴിക്കുകയും വേണം.
ഇനി, ഇപ്പോള്‍ നൂറ് ദിന ചുമ ചര്‍ച്ചയാകാനുള്ള കാരണം വ്യക്തമാക്കാം. ഇംഗ്ലണ്ടിലെ വെയില്‍സില്‍ നൂറ് ദിന ചുമ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തില്‍ മാത്രം 600ലധികം കേസുകള്‍ വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വില്ലൻചുമ വ്യാപനമാണിതെന്നും കരുതപ്പെടുന്നു. ഇതോടെയാണ് നൂറ് ദിന ചുമ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പല ഘട്ടങ്ങളിലായാണ് വില്ലൻ ചുമ പുരോഗമിക്കുന്നത്. ആദ്യം നേരത്തേ സൂചിപ്പിച്ചത് പോലെ സാധാരണ ജലദോഷം. മൂക്കൊലിപ്പും, തുമ്മലും ചെറിയ ചുമയുമൊക്കെ ആയിട്ട്. അണുബാധ തീവ്രമാകുന്നതിന് അനുസരിച്ച് ചുമയുടെ തീവ്രത മാത്രം കൂടും. ചുമയുടെ ശബ്ദത്തില്‍ തന്നെ വ്യത്യാസം വരാം. ചുമയ്ക്കൊപ്പം കടുത്ത തളര്‍ച്ചയും ഇടയ്ക്ക് ഛര്‍ദ്ദിയും പിടിപെടാം.
Also Read:- മൂത്രത്തില്‍ കല്ല്; സര്‍ജറിയിലൂടെ എടുത്തുകളഞ്ഞാലും വീണ്ടും വരുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-