മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി ; ഉപയോഗിക്കേണ്ട വിധം
വെളുത്തുള്ളിയിൽ വിറ്റാമിൻ ബി-6, സി, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. മുടിയുടെ വളർച്ചയെ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമെന്ന നിലയിൽ വെളുത്തുള്ളിയിൽ മികച്ചതായി പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറും സെലിനിയവും മുടി വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി-6, സി, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.
വെളുത്തുള്ളിയിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത്, ശിരോചർമ്മത്തിൽ കേടുപാടുകൾ വരുത്തുന്നതിനും മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ സഹായിക്കുന്നു. വെളുത്തുള്ളി ശിരോചർമ്മത്തെ ശാന്തമാക്കാൻ സഹായിക്കുകയും താരൻ പോലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.
മൂന്നോ നാലോ വെളുത്തുള്ളി ചതച്ചെടുത്ത് വെളിച്ചെണ്ണയിലോ ഒലിവ് ഓയിലോ യോജിപ്പിച്ച് തലയിൽ പുരട്ടുക. എണ്ണ പുരട്ടി അഞ്ചോ പത്തോ മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മുടിയെ ശക്തിപ്പെടുത്താനും വളർച്ചയെ ഉത്തേജിപ്പിക്കാനും തലയോട്ടിയിലെ അണുബാധകളെ ചെറുക്കാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. മുടി കൊഴിച്ചിൽ തടയാൻ വെളുത്തുള്ളി മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തവുമായ മുടി വളർച്ചയ്ക്കും ഗുണം ചെയ്യും.
സവാള നീരിലും വെളുത്തുള്ളിയിലും എൻസൈം കാറ്റലേസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നരയെ മാറ്റാൻ സഹായിക്കുന്നു, അതേസമയം വെളിച്ചെണ്ണ വേരുകളെ പോഷിപ്പിക്കുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ മൂന്ന് ടിപ്സ്