സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ചെയ്യേണ്ടത്.
'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ചെയ്യേണ്ടത്.
സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉറക്കം
ഉറക്കക്കുറവ് മാനസികാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
2. വ്യായാമം
പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കും.
3. യോഗ
യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
4. ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
5. പാട്ടുകള്‍ കേള്‍ക്കുന്നത്
പാട്ടുകള്‍ കേള്‍ക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
6. സുഹൃത്തുക്കള്‍, ബന്ധുക്കള്‍
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
7. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍
സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ എന്നിവയുടെഅമിത ഉപയോഗം കുറയ്ക്കുക.
8. മദ്യപാനം, പുകവലി
മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
9. മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക
ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.
Also read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍