covid 19| ബൂസ്റ്റർ ഡോസ് എപ്പോഴാണ് എടുക്കേണ്ടത്? ഭാരത് ബയോടെക്ക് എംഡി പറയുന്നു

കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. 

Bharat Biotech cmd Krishna Ella speaks on booster dose

രണ്ട് വാക്സിനും എടുത്തവർ എത്ര ദിവസം കഴിഞ്ഞാണ് ബൂസ്റ്റർ ഡോസ് (booster dose) എടുക്കേണ്ടതെന്നതിനെ സംബന്ധിച്ച് തുറന്ന് പറയുകയാണ് ഭാരത് ബയോടെക് (Bharat Biotech) ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല(Krishna Ella). കൊവിഡ് വാക്‌സിന്റെ (covid vaccine) ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുയോജ്യമായ സമയം രണ്ടാമത്തെ ഡോസ് (second dose) സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണെന്ന് കൃഷ്ണ എല്ല പറഞ്ഞു.

ടൈംസ് നൗ സമ്മിറ്റ് 2021-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ബയോടെക് ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയെ കൂടുതൽ സജീവമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു ബൂസ്റ്റർ ഡോസ് അടിയന്തിരമല്ലെന്നും രണ്ട് ഡോസുകളുള്ള മുഴുവൻ വാക്സിനേഷൻ ഉറപ്പാക്കുന്നത് മുൻഗണനയാണെന്നും സർക്കാരും ചില വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ ആരംഭിച്ചിട്ടുണ്ടെന്നും കൃഷ്ണ എല്ല വ്യക്തമാക്കി.

രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടത്തി ഡാറ്റ വിശകലനം ചെയ്തു വരികയാണ്. മൂന്നോ നാലോ മാസത്തിനുള്ള പ്രതീക്ഷിക്കാം. ഭാരത് ബയോടെക് ക്ലിനിക്കൽ ട്രയലുകൾക്കായി കൊവിൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാൽ ബൂസ്റ്റർ ഡോസ് ആയി നേസൽ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും എല്ല പറഞ്ഞു. 

 

Bharat Biotech cmd Krishna Ella speaks on booster dose

 

ശ്വാസകോശത്തിലേക്ക് എത്താത്ത കുത്തിവയ്പ്പ് വാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധ തടയുന്നതിന് മൂക്കിലെ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്നും വാക്സിനേഷൻ എടുത്ത വ്യക്തിക്ക് മാസ്ക് ധരിക്കുന്നത് തുടരേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുന്നതിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാലതാമസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ദശലക്ഷക്കണക്കിന് ഗർഭിണികളായ സ്ത്രീകൾക്ക് കൊവാക്സിൻ ലഭിച്ചിട്ടുണ്ട്. അവരിൽ അതിന്റെ സുരക്ഷ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ക്ലിനിക്കൽ ട്രയലിൽ ഗർഭിണികൾക്കിടയിൽ കൊവാക്സിൻ സുരക്ഷയുടെ ഫലങ്ങൾ ലോകാരോഗ്യ സംഘടന തേടിയിട്ടുണ്ടെന്ന് എല്ല പറഞ്ഞു. രണ്ട് വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി കൊവാക്സിന്റെ അടിയന്തര ഉപയോഗ അംഗീകാരം ബയോടെക് പ്രതീക്ഷിക്കുന്നതായും എല്ല പറഞ്ഞു. 

96 രാജ്യങ്ങൾ കൊവിഷീൽഡും കൊവാക്​സിനും അംഗീകരിച്ചുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios