'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിന് കയ്യടികളുടെ പൂരം
ദുബായ്: എം എസ് ധോണിയുടെ വിമര്‍ശനങ്ങള്‍ ഫലിച്ചിരിക്കുന്നു. ഐപിഎല്ലിലെ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ യുവതാരങ്ങളുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കി. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 'സ്‌പാര്‍ക്' കണ്ടെത്തിയ റുതുരാജിനെ പ്രശംസിക്കുകയാണ് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍.
ദുബായില്‍ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നേടിയത് ആറ് വിക്കറ്റിന് 145 റണ്‍സ്.
ബാംഗ്ലൂരിനെ തുണച്ചത് നായകന്‍ വിരാട് കോലിയുടെ 50 റണ്‍സും എ ബി ഡിവില്ലിയേഴ്‌സിന്‍റെ 39 റണ്‍സും.
മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ 22 റണ്‍സും നേടി.
ബാംഗ്ലൂരിനെ വിറപ്പിച്ചത് മൂന്ന് ഓവറില്‍ 19 റണ്‍സിന് മൂന്ന് പേരെ മടക്കിയ യുവ പേസര്‍ സാം കറന്‍.
ഫാഫ് ഡുപ്ലസി ഫീല്‍ഡില്‍ താരമായപ്പോള്‍ ദീപക് ചഹാര്‍ രണ്ടും മിച്ചല്‍ സാന്‍റ്‌നര്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈക്ക് മികച്ച തുടക്കം നല്‍കി.
റുതുരാജ് നേടിയത് 51 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 65 റണ്‍സ്.
27 പന്തില്‍ 39 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്‍റെ ഇന്നിംഗ്‌സും നിര്‍ണായകമായി.
18.4 ഓവറില്‍ മോറിസിനെ സിക്‌സര്‍ പറത്തി ഗെയ്‌ക്‌വാദ് ജയം ചെന്നൈക്ക് അനുകൂലമാക്കി.
യുവതാരങ്ങളായ ഗെയ്‌ക്‌വാദിന്‍റെയും കറന്‍റെയും കരുത്തില്‍ ചെന്നൈയുടെ തിരിച്ചുവരവും ജയവും എട്ട് വിക്കറ്റിന്.
21 പന്തില്‍ 19 റണ്‍സുമായി നായകന്‍ എം എസ് ധോണി, ഗെയ്‌വാദിനൊപ്പം പുറത്താകാതെ നിന്നു.
മത്സരശേഷം ഗെയ്‌ക്‌വാദിന് ലഭിച്ചത് മുന്‍ താരങ്ങളുടെ ഉള്‍പ്പടെ വമ്പന്‍ പ്രശംസ.
മത്സരശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ട്വീറ്റ് ഇങ്ങനെ...
റുതുരാജിനെ പ്രശംസകൊണ്ട് മൂടി മുന്‍താരം കൃഷ്‌ണമചാരി ശ്രീകാന്തിന്‍റെ ട്വീറ്റ്
സിക്‌സര്‍ അടിച്ച് ധോണി സ്റ്റൈലിലുള്ള റുതുരാജിന്‍റെ ഫിനിഷിംഗിന് കയ്യടിച്ച് മുന്‍താരം ഹേമങ് ബദാനി.
'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിനെ ക്രിക്കറ്റ് പ്രേമികള്‍ പ്രശംസിച്ചില്ലെങ്കില്‍ അത്ഭുതമേയുള്ളൂ. അത്ര മനോഹരവും നിര്‍ണായകവുമായിരുന്നു ചെന്നൈയുടെ ജയത്തില്‍ ആ ഇന്നിംഗ്‌സ്.