ജഡേജയും ചൗളയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു, ചാഹറിനും കറനും കിട്ടി ഓരോ സിക്സ് വീതം; വാഗണ്‍വീല്‍ ഇങ്ങനെ
ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിക്‌സ് മഴ പെയ്യിച്ച മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒമ്പത് പടകൂറ്റന്‍ സിക്‌സുകള്‍. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും രാജസ്ഥാനെ ചുരുങ്ങിയ ഓവറില്‍ തന്നെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ വെടിക്കെട്ടാണ്. 32 പന്തിലാണ് സഞ്ജു 74 റണ്‍സെടുത്തത്.
സ്പിന്നര്‍മാരെ തിരഞ്ഞുപിടിച്ച അടിച്ച സഞ്ജു അവര്‍ക്കെതിരെ ഏഴ് ആറ് സിക്‌സുള്‍ സ്വന്തമാക്കി. ചൗളക്കെതിരെ മാത്രം നാല് സിക്‌സുകളാണ് സഞ്ജു നേടിയത്.
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ മൂന്ന് സിക്‌സുകളും 25കാരന്‍ പറത്തി. ഇംഗ്ലീഷ് പേസര്‍ക്കെതിരെ ഒരു സിക്‌സും ദീപക് ചാഹറിനെതിരെ മറ്റൊരു സിക്‌സും നേടി.
ഓഫ്‌സൈഡിലൂടെണ് സഞ്ജു കൂടുതല്‍ റണ്‍സ് നേടിയത്. 43 റണ്‍സ്. ഓണ്‍സൈഡിലൂടെ 31 റണ്‍സും നേടി. മിഡ് ഓഫിലൂടെ മാത്രം 24 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ഏറ്റവും കുടുതല്‍ റണ്‍സും ഗ്രൗണ്ടിന്റെ ഈ ഭാഗത്തുകൂടെ തന്നെ. കവറിലൂടെ 11, പോയിന്റിലൂടെ 4, തേര്‍ഡ് മാനിലൂടെ 4 റണ്‍സും താരം നേടി.
ഓണ്‍സൈഡ് നോക്കുമ്പോള്‍ മിഡ് ഓണിലൂടെ മാത്രം 14 റണ്‍സ് താരം സ്വന്തമാക്കി. മിഡ് വിക്കറ്റിലൂടെ 10, സ്‌ക്വയര്‍ ലെഗിലൂടെ 7 റണ്‍സും താരം സ്വന്തമാക്കി.
എന്തായാലും വരാന്‍ പോകുന്ന മത്സരങ്ങളില്‍ എതിര്‍ടീമുകല്‍ സഞ്ജുവിനെ ഒന്നു കരുതിയിരിക്കേണ്ടിവരും.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഐപിഎല്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍കൂടി ഇടം കണ്ടെത്താന്‍ സാധ്യതയേറെയാണ്.
പ്രത്യേകിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് പകരക്കാരനെ തിരയുന്ന ഈ സാഹചര്യത്തില്‍.