പരീക്ഷയിങ്ങ് അടുത്തു, ആനുകാലിക വിഷയങ്ങള് കൃത്യമായി പഠിക്കുന്നുണ്ടോ? ചില ചോദ്യങ്ങളിവയാണ്...
ഏറ്റവും പുതിയ സംഭവങ്ങളും പുരസ്കാരങ്ങളും നിയമനങ്ങളുമൊക്കെയാണ് മത്സര പരീക്ഷകളിലെ ആനുകാലിക വിഷയത്തിലെ ചോദ്യങ്ങൾക്ക് അടിസ്ഥാനം. ഈ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു.
ഉത്തരം: ആസാദി കാ അമൃത് മഹോത്സവ്
ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാഗമായി പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസ ഗെയിം സീരിസ് ആണ് ആസാദി ക്വസ്റ്റ്. ആസാദി കാ അമൃത് മഹോത്സവിന്റെ അഞ്ച് തീമുകൾ ഫ്രീഡം സ്ട്രഗിൾ, ഐഡിയ അറ്റ് 75, റിസോൾവ് അറ്റ് 75, ആക്ഷൻ അറ്റ് 75, അച്ചീവ്മെന്റ്സ് അറ്റ് 75 എന്നിവയാണ്.
ഉത്തരം: കൈറ്റ്
എന്റർപ്രൈസസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ പുരസ്കാരത്തിനാണ് കൈറ്റിനെ തെരഞ്ഞെടുത്തത്. ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എജ്യൂക്കേഷൻ സമ്മിറ്റ് അവാർഡ് 2022 ന് അർഹമായത് കൈറ്റ് ആണ്. മുഖ്യമന്ത്രിയുടെ 2022 ലെ ഇന്നൊവേഷൻ അവാർഡും കൈറ്റ് നേടിയിരുന്നു.
ഉത്തരം: എം ജഗദീഷ് കുമാർ
ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ അധിക ചുതല വഹിക്കുന്നതും എം ജഗദേഷ്കുമാറാണ്. ദില്ലിയിലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആസ്ഥാനം.
ഉത്തരം: ആചാര്യ വിനോബ ഭാവെ
1957 ലാണ് മാഗ്സസെ അവാർഡ് ഏർപ്പെടുത്തിയത്. മാഗ്സസേ, നൊബേൽ, ഭാരത രത്ന എന്നിവ ലഭിച്ച ആദ്യത്തെ വ്യക്തി മദർ തെരേസയാണ്. മാഗ്സസെയും ഭാരത രത്നയും നേടിയത് 6 പേരാണ്.
ഉത്തരം: നയ്യാര നൂർ
നിരവധി ഗാനങ്ങളിലൂടെ ഇന്ത്യയിലടക്കം ആരാധകരെ സൃഷ്ടിച്ച പ്രതിഭയാണ് നയ്യാര നൂർ. 1950ൽ ഗുവാഹത്തിയിലാണ് ജനനം. 1958ൽ ലാഹോറിലേക്ക് കുടിയേറി. പ്രശസ്തമായ നിരവധി ഗസലുകൾ പാടി. 2006ൽ പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി നൽകി ആദരിച്ചു.
ഉത്തരം: അഹമ്മദാബാദ്
ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതിയുടെ ഇരു തീരങ്ങളേയും ബന്ധിപ്പിക്കുന്ന കാൽനട പാലമായ 'അടൽ പാലം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27 നാണ് ഉദ്ഘാടനം ചെയ്തത്. ഭംഗിയേറിയ ഈ പാലം പ്രധാനമായും കാൽനടയാത്രയ്ക്കായി വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ആളുകൾക്ക് ഇരിപ്പിട സൗകര്യവുമുണ്ട്.
ഉത്തരം: മണിപ്പൂർ
മണിപ്പൂരിലെ ഒരു പരമ്പരാഗത നാടക രൂപമാണ് ഷുമാംഗ് ലീല, സ്ത്രീ കലാകാരന്മാരുടെ വേഷങ്ങളെല്ലാം പുരുഷ അഭിനേതാക്കളും പുരുഷ കഥാപാത്രങ്ങളെ സ്ത്രീ കലാകാരന്മാരും അവതരിപ്പിക്കുന്നു. ഓപ്പൺ എയറിൽ ആണ് കലാപ്രവർത്തനങ്ങൾ നടക്കുന്നത്.
ഉത്തരം: എം വി ഗോവിന്ദൻ
രണ്ടാം പിണറായി സർക്കാരിലെ തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു.
ഉത്തരം: സേതു
മലയാളസാഹിത്യകാരനാണ് സേതു എന്ന എ. സേതുമാധവൻ. രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. “അപ്പുവും അച്ചുവും” എന്ന ആദ്യ ബാലസാഹിത്യ കൃതിക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരവും അബുദാബി ശക്തി അവാർഡും ലഭിച്ചു.
ഉത്തരം: കുളത്തൂപ്പുഴ
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പഞ്ചായത്ത് എന്നറിയപ്പെടുന്നത് കുളത്തൂപ്പുഴ പഞ്ചായത്താണ്. ജില്ലയിലാണ് കുളത്തൂപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.