മാസം കുറഞ്ഞത് 4110 റിയാൽ ശമ്പളം; സൗജന്യ വിസ, താമസസൗകര്യം, ടിക്കറ്റ്, ഇൻഷുറൻസ്! അടിച്ചു കേറി വാ, മികച്ച അവസരം
അപേക്ഷകർ 40 വയസ്സിൽ താഴെയുള്ളവരായിരിക്കണം.
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. നഴ്സിംഗിൽ ബിഎസ്സ്സി/ പോസ്റ്റ് ബിഎസ്സി /എംഎസ്സ്സി ഇവയില്‍ ഏതെങ്കിലും യോഗ്യത നേടിയവരും രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. Burn ICU, ഡയാലിസിസ്, എമർജൻസി റൂം (ER),അഡൾട്ട് ഐസിയു, നിയോനാറ്റൽ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ (OT / OR), PICU,റിക്കവറി എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം. Dataflow, professional classification കഴിഞ്ഞവർക്കാണ് അവസരമുള്ളത്.
40 വയസ്സിൽ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷകള്‍ അയയ്ക്കാന്‍ അര്‍ഹതയുള്ളത്. ശമ്പളം: ചുരുങ്ങിയത് 4110 സൗദി റിയാൽ (ഏകദേശം 90,000ത്തിലേറെ ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. വിസ, താമസസൗകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം 25ന് മുൻപ് GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
അഭിമുഖം ഡിസംബർ മാസം നടത്തും. ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.