ട്വീറ്റില്‍ ഇനി എഡിറ്റിംഗും സാധ്യമാവും, പക്ഷെ ഒരു ട്വിസ്റ്റുണ്ട്

കൊവിഡ് കാലത്ത് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനായിരുന്നു ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്.

Twitter says there will be edit button, but there is a twist

ലണ്ടന്‍: കൈവിട്ട ട്വീറ്റില്‍ പിന്നെ കത്രിക വെക്കാനാവില്ലെന്ന് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ട്വീറ്റ് പൂര്‍ണമായും ഡീലിറ്റ് ചെയ്യുക എന്നത് മാത്രമാണ് പിന്നീടുള്ള ഏക മാര്‍ഗം. എന്നാല്‍ ഇന്ന് ട്വിറ്റര്‍ തന്നെ ട്വീറ്റ് ചെയ്ത ഒരു വാചകത്തിന്റെ ആദ്യ പകുതി വായിച്ച ഉപയോക്താക്കള്‍ ഒന്ന് സന്തോഷിച്ചുകാണും.

ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വരുന്നു എന്നായിരുന്നു ആദ്യവരി. പക്ഷെ തൊട്ടുപിന്നാലെ അതിന് ഒരു ഉപാധിയും ട്വിറ്റര്‍ മുന്നോട്ടുവച്ചു. എല്ലാവരും മാസ്ക് ധരിച്ചാല്‍ മാത്രമെന്ന്. കൊവിഡ് കാലത്ത് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനായിരുന്നു ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്.

ട്വിറ്ററിന്റെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ട്വീറ്റിന് ഇതുവരെ ഏഴ് ലക്ഷത്തോളം പേര്‍ റീ ട്വീറ്റ് ചെയ്തപ്പോള്‍ 24 ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു.37000ത്തോളം പേരാണ് ട്വീറ്റിന് മറുപടിയുമായി എത്തിയത്. ട്വീറ്റിന് പിന്നാലെ നിരവധി ആളുകള്‍ ട്രോളുകളുമായും എത്തിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios