ഓപ്പോ A17 നവരാത്രിയ്ക്ക് ഇന്ത്യയിലെത്തും ? സൂചനകൾ നൽകി റിപ്പോർട്ടുകൾ

നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഇതെത്തുക.   Oppo A17K യുടെ വില 10,499 രൂപയായിരിക്കുമെന്ന് പറയപ്പെടുന്നു

Oppo A17, Oppo A17K and Oppo A77s Price in India Leaked, Tipped to Launch Soon

ഓപ്പോ A17 ഉടനെ ഇന്ത്യയിലെത്തുമെന്ന് സൂചന. ഓപ്പോ A17K, Oppo A77s എന്നിവയ്‌ക്കൊപ്പമായിരിക്കും ഇതും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ലോഞ്ച് തീയതി ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

എന്നാൽ സൂചനകൾ അനുസരിച്ച്  പുതിയ ഓപ്പോ എ-സീരീസ് ഫോണുകൾ ഒക്ടോബർ ആദ്യ വാരത്തോടെ എത്തിയേക്കും. രാജ്യത്തെ ഓപ്പോ A17, A17K,  A77s എന്നിവയുടെ വില വിവരങ്ങളും സൂചനയിലുണ്ട്. Oppo A17-ൽ 50 മെഗാപിക്സൽ AI- പവർഡ് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടെന്ന് പറയപ്പെടുന്നു.

നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഇതെത്തുക.   Oppo A17K യുടെ വില 10,499 രൂപയായിരിക്കുമെന്ന് പറയപ്പെടുന്നു.50-മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിന് ഉള്ളത്. AI- പവേർഡ് ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. 4GB റാമുമായി പെയർ ചെയ്ത MediaTek Helio P35 (MT6765) SoC ആണ് ഇതിനുള്ളത്. ഡവലപ്പ് ചെയ്ത റാമിനും പ്രത്യേകതകളുണ്ട്. 
ലെതർ-ഫീൽ ഡിസൈനൊപ്പം വാട്ടർ പ്രൂഫിങ്ങിൽ  IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഓപ്പോ A17 വില MYR 599 (ഏകദേശം 10,600 രൂപ) യാണ് നിശ്ചയിച്ചിരിക്കുന്നത്. ലേക്ക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ രാജ്യത്ത് ലഭ്യമാകും.

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളർ ഒഎസ്12.1.1 പ്രവർത്തിപ്പിക്കുന്ന ഒരു ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് ഓപ്പോ A17. 6.56 ഇഞ്ച് HD+ (720x1,612 പിക്‌സൽസ്) ഡിസ്‌പ്ലേയുള്ള ഈ സ്‌മാർട്ട്‌ഫോണിന് 4GB പെയർ ചെയ്ത MediaTek Helio P35 SoC ആണ് കരുത്ത് പകരുന്നത്. 
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ മെയിൻ ക്യാമറയും f/1.8 അപ്പേർച്ചർ ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ്  ഓപ്പോ A17 ൽ വരുന്നത്. F/2.8 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറുമുണ്ട് ഫോണിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, f/2.2 അപ്പേർച്ചർ ലെൻസുമായി കണക്ട് ചെയ്തിരിക്കുന്ന 5-മെഗാപിക്സൽ സെൻസറുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios