ഐഫോണ്‍ 16നെ തൂക്കാന്‍ ഒപ്പോ ഫൈന്‍ഡ് എക്‌സ്8 ഇന്ത്യയിലെത്തി; 32 എംപി സെല്‍ഫി ക്യാമറ, വിലയെത്ര? 

ഇന്ത്യയിലാദ്യമായി മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്പിലുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍, ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസ് പുറത്തിറങ്ങി

Oppo Find X8 Oppo Find X8 Pro With Dimensity 9400 SoC 32mp selfi camera Launched in India Price Specifications

ദില്ലി: രാജ്യത്ത് മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണായി ഒപ്പോ ഫൈന്‍ഡ് എക്സ്8 സിരീസ്. ഒപ്പോ ഫൈന്‍ഡ് എക്‌സ്8, ഒപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സിരീസിലുള്ളത്. 50 മെഗാപിക്‌സലിന്‍റെ ഹസ്സെല്‍ബ്ലാഡ് ട്യൂണ്‍ഡ് ക്യാമറകള്‍ സഹിതമാണ് ഇരു ഫോണും വന്നിരിക്കുന്നത്. 

ആന്‍ഡ്രോയ്‌ഡ് 15 പ്ലാറ്റ്‌ഫോമിലുള്ളതാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍. കമ്പനിയുടെ തന്നെ കളര്‍ഒഎസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 5,630 എംഎഎച്ചും പ്രോ മോഡലിന് 5,910 എംഎഎച്ചുമാണ് ബാറ്ററി കപ്പാസിറ്റി. ഇരു ഫോണുകളിലും 32 എംപി സെല്‍ഫി ക്യാമറ കാണാം. രണ്ട് മോഡലുകളും 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, എന്‍എഫ്‌സി, ജിപിഎസ് കണക്റ്റിവിറ്റും ടൈപ്പ്-സി പോര്‍ട്ടും ഉള്ളതാണ്. പ്രോ മോഡലില്‍ യുഎസ്‌ബി 3.1 കണക്റ്റിവിറ്റിയുമുണ്ട്. ഒപ്പോ ഫൈന്‍ഡ് എക്‌സ്8ലും, ഒപ്പോ ഫൈന്‍ഡ് എക്സ്8 പ്രോയിലും അസ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ തുടങ്ങി നിരവധി സെന്‍സറുകളുണ്ട്.  

ഒപ്പോ ഫൈന്‍ഡ് എക്സ്8ന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 69,999 രൂപയിലാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന്‍റെ വിലയാണിത്. 16 ജിബി + 512 ജിബി വേരിയന്‍റിന് 79,999 രൂപ നല്‍കണം. സ്പേസ് ബ്ലാക്ക്, സ്റ്റാര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഒപ്പോ ഫൈന്‍ഡ് എക്സ്8 എത്തിയിരിക്കുന്നത്. ഡുവല്‍ സിം (നാനോ + നാനോ), 6.59 ഇഞ്ച് എല്‍ടിപിഐ അമോല്‍ഡ് ഡിസ്‌പ്ലെ, 50 എംപി സോണി എല്‍ടിവൈ-700 സെന്‍സറിലുള്ള പ്രധാന ക്യാമറ, 120 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂവോടെ 50 എംപി അള്‍ട്രാവൈഡ് ക്യാമറ, 3x സൂമോടെ 50 എംപി സോണി എല്‍വൈടി-600 പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 

അതേസമയം ഇന്ത്യയില്‍ ഒപ്പോ ഫൈന്‍ഡ് എക്സ്8 പ്രോ ഒറ്റ സ്റ്റോറേജ് ഓപ്ഷനിലാണ് വന്നത്. 99,999 രൂപയാണ് ഇതിന്‍റെ വില. പേള്‍ വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍. 6.78 എല്‍ടിപിഐ അമോല്‍ഡ് സ്ക്രീന്‍, എല്‍വൈടി-808 സെന്‍സറിലുള്ള 50 എംപി പ്രധാന ക്യാമറ, 120 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂവോടെ അള്‍ട്രാവൈഡ് ക്യാമറ, 3x സൂമോടെ 50 എംപി സോണി എല്‍വൈടി-600 പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഒപ്പോ ഫൈന്‍ഡ് എക്സ്8 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.

ഡിസംബര്‍ മൂന്ന് മുതല്‍ ഒപ്പോ ഫൈന്‍ഡ് എക്സ് 8 ഉം, ഒപ്പോ ഫൈന്‍ഡ് എക്സ്8 പ്രോയും ഒപ്പോ ഇ-സ്റ്റോറും, ഫ്ലിപ്‌കാര്‍ട്ട്, മറ്റ് റീടൈല്‍ ഔട്ട്‌ലറ്റുകള്‍ എന്നിവ വഴി വാങ്ങാം. 

Read more: 2024 അവസാനിക്കും മുമ്പ് വാങ്ങാം; ഇതാ അഞ്ച് പുത്തന്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios