Apple China : ആപ്പിള്‍ വലിയ 'ചിപ്പ്' പ്രതിസന്ധിയില്‍; സഹായം ചൈനയില്‍ നിന്നും വരണം.!

എന്നാല്‍ ആപ്പിൾ ബജറ്റ് ഫോണായ ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ ഉത്പാദനം 20% കുറയ്ക്കുന്നതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. 

Apple said to be cutting iPhone SE production 20% over Ukraine, inflation concerns

പ്പിളില്‍ നിന്നും ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഉത്പാദതകര്‍ കടുത്ത ചിപ്പ് ക്ഷാമത്തിലാണ് എന്നാണ് വിവരം. പുതിയ ആപ്പിള്‍ 2022 ആദ്യപാദ റിപ്പോര്‍ട്ട് പ്രകാരം ഐഫോൺ വിൽപ്പനയിൽ കമ്പനി 9% വളർച്ച രേഖപ്പെടുത്തി. എന്നാല്‍ മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ കമ്പനിക്ക് തിരിച്ചടി നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

എന്നാൽ ആഗോള രാഷ്ട്രീയ ആരോഗ്യ പ്രതിസന്ധികള്‍ ആപ്പിളിനെ ബാധിച്ചുവെന്നത് വ്യക്തമാണ്. കൊവിഡ് മഹാമാരിയുടെ ആദ്യ ദിവസങ്ങളിൽ, അനിശ്ചിതത്വങ്ങൾ എങ്ങനെ മറികടക്കും എന്നതില്‍ ആപ്പിളിന് ഒരു പദ്ധതിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നാണ് ടെക് ക്രഞ്ച് പറയുന്നത്. എന്നാല്‍ ഈ സ്ഥിതികള്‍ എല്ലാം കണക്കിലെടുത്ത് അടുത്തകാലത്ത് ആപ്പിള്‍ നടത്തിയ മികച്ച നീക്കമാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറക്കിയത്.

എന്നാല്‍ ആപ്പിൾ ബജറ്റ് ഫോണായ ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ ഉത്പാദനം 20% കുറയ്ക്കുന്നതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ഉക്രെയ്ൻ അധിനിവേശത്തിന്റെയും പണപ്പെരുപ്പത്തിന്റെയും അവസ്ഥയില്‍ ആപ്പിള്‍ നേരത്തെ ഇറക്കാന്‍ നിശ്ചയിച്ചിരുന്ന ഐഫോണ്‍ എസ്ഇ കണക്കില്‍ നിന്നും അല്‍പ്പം പിന്നോട്ട് പോകുമെന്ന് വിപണി നിരീക്ഷകര്‍ കരുതിയിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. ഇത്തരം ഒരു കാര്യം നടപ്പായാല്‍ പാദത്തിലെ 2-3 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ ആപ്പിളിന് കുറയും.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ വിൽപ്പന നിർത്തുന്നതായി ഈ മാസത്തിന്റെ തുടക്കത്തിൽ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഉപരോധത്തിന്‍റെ കൂടി വെളിച്ചത്തിലായിരുന്നു ആപ്പിള്‍ നടപടി.

ആപ്പിളിന്റെ മുഖ്യ എതിരാളിയായ സാംസങ് ഉൾപ്പെടെ നിരവധി പ്രധാന കമ്പനികളും റഷ്യയിലെ വില്‍പ്പന നിര്‍ത്തിയിട്ടുണ്ട്. റഷ്യയിലെ വിപണിയില്‍ ആദ്യത്തെ അഞ്ച് മുഖ്യ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരില്‍ രണ്ടുപേരായിരുന്നു ആപ്പിളും സാംസങ്ങും. അതിനാല്‍ ഇതില്‍ വരുന്ന തിരിച്ചടി പൊതുവില്‍ ഉണ്ടാകുമെന്ന് ആപ്പിള്‍ കണക്കുകൂട്ടുന്നു. 

ആഗോള ചിപ്പ് ക്ഷാമം ഇപ്പോഴും ആപ്പിളിന് തിരിച്ചടിയാകുന്നുണ്ട് എന്നതാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് പറയുന്നത്. പണപ്പെരുപ്പ പ്രശ്‌നങ്ങള്‍ ചിപ്പ് പ്രശ്നത്തെ ബാധിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഫോണുകളുടെ വില വര്‍ദ്ധിക്കുന്നതോടൊപ്പം. തങ്ങളുടെ ജീവിത ചിലവ് കൂടുന്ന മുറയ്ക്ക് ഉപയോക്താവ് പുതിയ ഫോണ്‍ എടുക്കുക എന്നത് മാറ്റിവയ്ക്കുന്നു. ഇത് മൂലം വില്‍പ്പനയില്‍ ഇടിവ് വന്നേക്കാം. 

എസ്ഇ ഉത്പാദനം കുറയ്ക്കുന്നതിനൊപ്പം, 2022-ൽ എയർപോഡുകൾക്കുള്ള ഓർഡറുകളും 10 ദശലക്ഷത്തിലധികം ആപ്പിള്‍ കുറച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

ആപ്പിളിന് ചിപ്പുകള്‍ എത്തിച്ചു കൊടുക്കുന്നതില്‍ പ്രമുഖര്‍ മൈക്രോണ്‍ ടെക്‌നോളജി, സാംസങ് ഇലക്ട്രോണിക്‌സ്, കിയോക്‌സിയ ഹോള്‍ഡിങ്‌സ് എന്നീ കമ്പനികളാണ്. ഇതില്‍ കിയോക്‌സിയ അയച്ച ഒരു ബാച്ച് നഷ്ടപ്പെട്ടതാണ് ആപ്പിളിന് ആപ്പിളിന് വലിയ തിരിച്ചടിയായി. ഇതു പരിഹരിക്കാനായി കമ്പനി സാംസങ്ങിനെയും എസ്‌കെ ഹൈനിക്‌സിനെയും തന്നെ ആശ്രയിച്ചേക്കും. എന്നാല്‍, തങ്ങള്‍ക്ക് ആവശ്യത്തിന് മെമ്മറി ചിപ്പ് എക്കാലത്തും തടസ്സമില്ലാതെ ലഭിക്കാനായി പുതിയ കമ്പനികളെ കണ്ടെത്താനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. 

ഇതിനായി ചൈനയിലെ ഹ്യൂബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യാങ്ഗ്റ്റ്‌സെ മെമ്മറി ടെക്‌നോളജീസ് നിര്‍മിച്ച നാന്‍ഡ് മെമ്മറി ആപ്പിള്‍ ഇപ്പോള്‍ പരീക്ഷിച്ചു വരികയാണ്. ഈ കമ്പനി ചൈനീസ് സർക്കാരിന്റെ ആശീര്‍വാദത്തോടെ നടത്തുന്ന റ്റ്‌സിന്‍ഗുവ യൂണിഗ്രൂപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ചിപ്പ് ഉപയോഗിക്കാനുള്ള അന്തിമ തീരുമാനം ആപ്പിള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നു റിപ്പോര്‍ട്ട് പറയുന്നു.

ഐഫോണ്‍ എസ്ഇ, തുടക്ക ഐപാഡ് തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മാണത്തിനായി യാങ്ഗ്റ്റ്‌സെ കമ്പനിയുടെ ചിപ്പ് പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടു പ്രധാന കമ്പനികള്‍ ഫോക്‌സകോണും പെഗാട്രണും ആണ്. ഇവയുടെ ചൈനയിലുള്ള പ്ലാന്റുകളിലാണ് ഏറ്റവുമധികം ആപ്പിള്‍ ഉപകരണങ്ങള്‍ നിർമിക്കപ്പെടുന്നത്. 

യാങ്ഗ്റ്റ്‌സെ കമ്പനിക്ക് വില കുറഞ്ഞ മെമ്മറി ചിപ്പുകള്‍ ഈ നിര്‍മാണ പ്ലാന്റുകള്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.  യാങ്ഗ്റ്റ്‌സെയുടെ മെമ്മറി ഏകദേശം 5 ശതമാനം ഐഫോണ്‍ എസ്ഇയുടെ നിര്‍മാണത്തിനും ഏകദേശം 3-5 ശതമാനം ഐഫോണ്‍ 14ന്റെ നിര്‍മാണത്തിലും ഉപയോഗിച്ചേക്കുമെന്നാണ്. ഇതുവഴി ഫോണുകള്‍ക്ക് അല്‍പം വിലകുറച്ചു വില്‍ക്കാനായേക്കാം. ഒപ്പം പ്രതിസന്ധിയും മറികടക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios