ഇത് 'പിസാ കോണ്‍'; പുത്തന്‍ പരീക്ഷണത്തിനെതിരെ വടിയെടുത്ത് പിസ പ്രേമികൾ
ഈ കോണിനകത്ത് സോസേജും ചീസും മറ്റും ചേര്‍ക്കുന്നു. ട്വിറ്ററിലൂടെയാണ് ഈ പിസാ കോണ്‍ തയ്യാറാക്കുന്ന വീഡിയോ പ്രചരിച്ചത്.
ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത്. പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. പല രുചികളിലുള്ള പിസ നമുക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും ഏറെയാണ്.
അത്തരത്തിലൊരു പിസാ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'പിസാ കോണ്‍' ആണ് ഇവിടത്തെ താരം. സാധാരണ തയ്യാറാക്കുന്ന പിസ സ്ലൈസില്‍ നിന്ന് മാറി, കോണിന്‍റെ ആകൃതിയിലാണ് ഇവിടെ സംഭവം തയ്യാറാക്കുന്നത്. ഈ കോണിനകത്ത് സോസേജും ചീസും മറ്റും ചേര്‍ക്കുന്നു. ട്വിറ്ററിലൂടെയാണ് പിസാ കോണ്‍ തയ്യാറാക്കുന്ന വീഡിയോ പ്രചരിച്ചത്.
വീഡിയോ വൈറലായതോടെ പിസ പ്രേമികൾ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇനി എങ്കിലും പിസയിലുള്ള പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചൂടെ എന്നാണ് പലരും ചോദിക്കുന്നത്. അടുത്തിടെ തണ്ണിമത്തനില്‍ പിസ തയ്യാറാക്കുന്ന വീഡിയോയായും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Also Read: ഇത്തവണത്തെ പാചക പരീക്ഷണം പിസയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം
'ഒഴുകി നടക്കുന്ന പിസ' കഴിക്കുന്ന ബഹിരാകാശ യാത്രികര്‍; വൈറലായി വീഡിയോ
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona