തട്ടുകട സ്റ്റൈല്‍ മുളക് ബജ്ജി ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചായകടകളില്‍ കിട്ടുന്ന കിടിലന്‍ മുളക് ബജ്ജി ഇനി വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബജ്ജി മുളക് - 7 - 8 എണ്ണം
കടലമാവ് - 1 കപ്പ്
അരിപ്പൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ചുവന്ന മുളക് പൊടി - 1 ടീസ്പൂൺ
കാരം വിത്ത് - 1/4 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
അലങ്കാരത്തിന്:
സവാള - 1-2 ചെറുതായി അരിഞ്ഞത്
ചുവന്ന മുളക് പൊടി - 1 ടീസ്പൂൺ
മല്ലിയില - ഒരു പിടി ചെറുതായി അരിഞ്ഞത്
നാരങ്ങ- പകുതി
തയ്യാറാക്കുന്ന വിധം
ബജ്ജിക്കായുള്ള മുളക് നല്ലതുപോലെ കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ആവശ്യത്തിന് ജീരകപ്പൊടി എന്നിവയെല്ലാം ചേർത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് മാവ് തയ്യാറാക്കുക. ഇനി എണ്ണ ചൂടായി കഴിയുമ്പോൾ നേരത്തെ തയ്യാറാക്കിയ മാവിലേക്ക് മുളക് മുക്കി വറുത്തെടുക്കാവുന്നതാണ്. വറുത്തെടുത്ത മുളക് ബജ്ജി അലങ്കരിക്കുന്നതിന് മല്ലിയില, മുളകുപൊടി, സവാള, നാരങ്ങാനീര് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം.