പടിയിറങ്ങും മുന്നേ നിലപാട് മാറ്റി ബൈഡൻ! പ്രസിഡൻ്റിൻ്റെ പ്രത്യേക അധികാരം പ്രയോഗിച്ചു, ഹണ്ടർ ബൈഡന് മാപ്പ് നൽകി

ബൈഡന്‍റെ നടപടിയെ എതിർത്ത ട്രംപ്, 2021 ജനുവരിയിൽ ക്യാപിറ്റൽ ഹില്ലിൽ അതിക്രമം നടത്തിയവർക്കും മാപ്പ് നൽകുമോ എന്ന് ചോദിച്ചു

President Biden pardons his son Hunter Biden

ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള കേസുകളിൽ മകൻ ഹണ്ടർ ബൈഡന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയിൽ കുറ്റവാളികൾക്ക് മാപ്പ് നൽകി നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്ന പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡൻ പടിയിറങ്ങും മുന്നേ മകന് മാപ്പ് നൽകിയത്. മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ഇത്രയും കാലം ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡൻ ഒടുവിൽ നിലപാട് മാറ്റുകയായിരുന്നു.

ചില്ലറയല്ല! അമ്പമ്പോ 3200 കോടിയുടെ ആയുധ കരാർ, പടിയിറങ്ങും മുന്നേ കരുതിക്കൂട്ടി തന്നെ ബൈഡൻ; തായ്വാന് സന്തോഷം

തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രസിഡന്‍റിന്‍റെ ഈ നീക്കം. തോക്ക് കേസിന് പുറമേ നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടർ പ്രതിയായിരുന്നു. പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡൻ മാപ്പ് നൽകിയതോടെ ഹണ്ടർ ബൈ‍ഡന് കേസുകളിൽ നിന്ന് മോചനം ലഭിക്കും.

അതേസമയം മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡന്റെ നയം മാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പബ്ലിക്കൻ പാർട്ടിയും അനുയായികളും ഉയർത്തുന്നത്. നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബൈഡന്റെ നീക്കത്തെ ശക്തമായി എതിർത്തു. 2021 ജനുവരിയിൽ ക്യാപിറ്റൽ ഹില്ലിൽ അതിക്രമം നടത്തിയവർക്കും മാപ്പ് നൽകുമോ എന്നാണ് ട്രംപിന്റെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios