ശരീരഭാരം കൂട്ടണോ? എങ്കില്‍, ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...
ആദ്യം ഭാരം കുറയുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. പ്രോട്ടീന്‍, അന്നജം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ഭക്ഷണങ്ങള്‍ കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒപ്പം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.
അമിത വണ്ണം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. എന്നാല്‍ എന്തൊക്കെ കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് വിഷമം പറയുന്നവര്‍ നിരവധിയാണ്. ശരീര ഭാരം എങ്ങനെയെങ്കിലും കൂട്ടിയാല്‍ മതിയവര്‍ക്ക്. ആദ്യം ഭാരം കുറയുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. പ്രോട്ടീന്‍, അന്നജം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ഭക്ഷണങ്ങള്‍ കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒപ്പം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.
അത്തരത്തില്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ റുപാലി ദത്ത. ഓട്സ് ബനാന സ്മൂത്തിയാണ് ഇവിടത്തെ ഐറ്റം. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് നേന്ത്രപ്പഴം. ഊര്‍ജം ലഭിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. അതുപോലെ തന്നെ, ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഓട്‌സ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഓട്സ് ബനാന സ്മൂത്തിക്ക് വേണ്ട ചേരുവകൾ...
ഒരു കപ്പ് വൈറ്റ് ഓട്സ്
രണ്ട് വാഴപ്പഴം
ഒന്നര കപ്പ് പാല്‍
മൂന്ന് ടീസ്പൂണ്‍ തേന്‍
രണ്ട് ടീസ്പൂണ്‍ പീനെട്ട് ബട്ടര്‍
തയ്യാറാക്കുന്ന വിധം...
മിക്സിയുടെ ജാറിൽ വാഴപ്പഴം, ഓട്സ്, പീനെട്ട് ബട്ടര്‍, തേന്‍, പാല്‍ എന്നിവയിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കില്‍ ഐസ് കൂടിയിട്ടതിന് ശേഷം ഗ്ലാസിലേയ്ക്ക് മാറ്റാം. വളരെ ഹെൽത്തിയായൊരു സ്മൂത്തിയാണിത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും മൂന്ന് മാതളം വീതം കഴിക്കാം; അറിയാം ഗുണങ്ങള്‍...