കുട്ടികള്‍ക്കായി മുട്ട കൊണ്ടുള്ള വെറൈറ്റി സ്നാക്ക് തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ ഒരു കിടിലന്‍ സ്നാക്കാണ് ബർമിസ് എഗ്ഗ് ബേജോ. മുട്ട കൊണ്ടുള്ള ഈ വെറൈറ്റി സ്നാക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
മുട്ട - 4 എണ്ണം
സവാള -1 എണ്ണം
പുളി - 2 സ്പൂൺ
വെളുത്തുള്ളി - 4 സ്പൂൺ
ചുവന്ന മുളക് - 4 എണ്ണം
ഉപ്പ് -1/2 സ്പൂൺ
മല്ലിയില -3 സ്പൂൺ
എണ്ണ -1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
മുട്ട നല്ലതുപോലെ വെള്ളത്തിൽ ഒന്ന് പുഴുങ്ങി മാറ്റി വയ്ക്കുക. അതിനുശേഷം എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു നല്ലതുപോലെ ഒന്ന് വറുത്ത് കോരുക. ഇനി അതിലേക്ക് വെളുത്തുള്ളിയും ചുവന്ന മുളകും കൂടി ചേർത്ത് നല്ലതുപോലെ വറുത്തു മാറ്റുക. ഇനി ചുവന്ന മുളകിട്ട് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക. അതിനുശേഷം, അതിലേയ്ക്ക് കുറച്ചു പുളി വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക. ഇനി മുട്ട രണ്ടായി മുറിച്ച് അതിനുള്ളിലായി വറുത്ത് വച്ചിട്ടുള്ള സവാളയും വെളുത്തുള്ളിയും തയ്യാറാക്കി വെച്ചിട്ടുള്ള പുളിയും മുളകും ചേർന്ന മിക്സും കുറച്ച് ഉപ്പും ചേർത്ത് ഫില്ല് ചെയ്തു കൊടുത്തതിന് ശേഷം മുകളിലായി മല്ലിയില വെച്ചു കൊടുക്കുക. ഇതോടെ സ്പെഷ്യൽ ബർമിസ് എഗ്ഗ് ബേജോ റെഡി.
Also read: ബാക്കി വന്ന ചപ്പാത്തി കൊണ്ട് തയ്യാറാക്കാം കിടിലന്‍ റോള്‍; റെസിപ്പി