നാവിൽ കൊതിയൂറും ശംഖുപുഷ്പം പാൽ കൊഴുക്കട്ട ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത്  തയ്യാറാക്കിയ പാചകക്കുറിപ്പ്. 

home made asian pigeonwings or shanghupushpa paal kozhukatta recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

home made asian pigeonwings or shanghupushpa paal kozhukatta recipe

 

വളരെ ഹെൽത്തിയും രുചികരവുമായ പലഹാരം തയ്യാറാക്കിയാലോ?. ശംഖുപുഷ്പം പാൽ കൊഴുക്കട്ട വളരെ എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • ശംഖുപുഷ്പ്പം                              20 എണ്ണം
  • പത്തിരി പൊടി                           1/2 കപ്പ്‌ 
  • നെയ്‌                                              1 ടേബിൾ സ്പൂൺ 
  • പാൽ                                                1/2 കപ്പ്‌ 
  • പഞ്ചസാര                                    4 ടേബിൾ സ്പൂൺ 
  • ഏലക്ക പൊടിച്ചത്                     3/4 ടീസ്പൂൺ 
  • തേങ്ങാ ചിരകിയത്                   3 ടേബിൾ സ്പൂൺ 
  • ബദാം നുറുക്കിയത്                   2  ടേബിൾ സ്പൂൺ /ആവിശ്യത്തിന് 
  • ഉപ്പ്                                                  ഒരു നുള്ള് 
  • വെള്ളം                                          1/4 കപ്പ്‌ 

തയ്യാറുക്കുന്ന വിധം 

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ശംഖു പുഷ്പം നന്നായി തിളപ്പിക്കുക. ശേഷം ശംഖുപുഷ്പം മാറ്റിയിട്ടു ആ വെള്ളത്തിലേക്കു ഏലാക്കായും പഞ്ചസാരെയും ചിരകിയ തേങ്ങയും ഒരു നുള്ള് ഉപ്പും ചേർത്തു ചെറു തീയിലിട്ട് 2 മിനിറ്റോളം തിളപ്പിക്കുക. ശേഷം തീ ഓഫ്‌ ചെയ്തിട്ട് നെയ്യും പത്തിരി പൊടിയും ചേർത്ത് കുഴച്ചെടുത്തു ചെറിയ ഉരുളകളായിട്ട് ഇഡ്ലി തട്ടിൽ 3 മിനുട്ടോളം ആവി കയറ്റുക. ശേഷം പാലിൽ പഞ്ചസാരെയും ഏലയ്ക്ക പൊടിയും നുറുക്കിയ ബദാംമും ചേർത്ത് ചെറുതീയിലിട്ട് കുറുക്കി എടുക്കുക. പിന്നീട് ഇതിലേക്ക് വേവിച്ച കൊഴുക്കട്ടയും ചേർത്ത് യോജിപ്പിക്കുക.

കുട്ടികള്‍ക്കായി മുട്ട കൊണ്ടുള്ള വെറൈറ്റി സ്നാക്ക് തയ്യാറാക്കാം; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios