കശുവണ്ടി കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്...
കശുവണ്ടിയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറയാൻ സഹായിക്കുന്നു. കശുവണ്ടിയിലെ ഉയർന്ന നാരുകൾ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് കറി പോലെയുള്ള ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ഗുണങ്ങളുള്ള സൂപ്പർഫുഡുകളായി നട്‌സ് കണക്കാക്കപ്പെടുന്നു. വാൾനട്ട്, പിസ്ത തുടങ്ങിയ നട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളായി കണക്കാക്കപ്പെടുമ്പോൾ കശുവണ്ടി ശരീരഭാരം കുറയ്ക്കാൻ അത്ര നല്ലതല്ല എന്ന് പലരും കരുതുന്നു. എന്നാൽ അത് സത്യമാണോ? കശുവണ്ടി ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുണ്ടോ? ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ നിന്ന് അത് ഒഴിവാക്കേണ്ടതുണ്ടോ?
കശുവണ്ടി ഉപ്പ് ചേർക്കാതെ വറുത്തതോ അല്ലെങ്കിൽ പ്ലെയിൻ കശുവണ്ടിയോ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് കൺസൾട്ടന്റ് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറഞ്ഞു. കശുവണ്ടി അമിതമായി കഴിക്കുന്നില്ലെങ്കിൽ ശരീരഭാരം വർദ്ധിപ്പിക്കില്ല. കൊഴുപ്പിന്റെ സാന്നിധ്യമുള്ള മിക്ക നട്സുകളും തടി കൂട്ടുന്നതായി കരുതപ്പെടുന്നു. എന്നിരുന്നാലും, കശുവണ്ടിപ്പരിപ്പിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു...- ഡയറ്റീഷ്യൻ ആകാൻക്ഷ ജെ ശാരദ പറഞ്ഞു. കശുവണ്ടി കഴിക്കുന്നത് ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു എന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കശുവണ്ടിയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറയാൻ സഹായിക്കുന്നു. കശുവണ്ടിയിലെ ഉയർന്ന നാരുകൾ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് കറി പോലെയുള്ള ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കശുവണ്ടിയിൽ ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ് (ALA) പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന വിവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും അണ്ടിപ്പരിപ്പിൽ സമ്പുഷ്ടമാണ്.
കശുവണ്ടിയിലും മറ്റ് നട്സുകളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വേഗത്തിലാക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. അവ ആരോഗ്യമുള്ളതും കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നതുമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് നട്സ് ഒരു അത്ഭുതകരമായ ലഘുഭക്ഷണമാണ്.
കശുവണ്ടിയിൽ കാണപ്പെടുന്ന ഉയർന്ന സാന്ദ്രത ല്യൂട്ടിൻ, മറ്റ് അവശ്യ ആന്റിഓക്‌സിഡന്റുകൾ എന്നിവ കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് നല്ല കാഴ്ചയും ഉറപ്പ് നൽകുന്നു. കശുവണ്ടിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ സീയാക്‌സാന്തിൻ കണ്ണുകൾക്ക് പ്രധാന പോഷകമാണ്. ഈ ആന്റിഓക്‌സിഡന്റ് അൾട്രാവയലറ്റ് ഫിൽട്ടറായി പ്രവർത്തിച്ച് സൂര്യരശ്മികളുടെ ആഘാതങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.