നാണയത്തുട്ടുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്തു; സാന്‍ഡ്‍വിച്ച് 16 പീസുകളാക്കി നല്‍കി റെസ്റ്റോറന്‍റ്
10 നാണയങ്ങളായിരുന്നു യുവാവ് നല്‍കിയത്. നാണയത്തുട്ടുകളുടെ അതേ വലിപ്പത്തില്‍ പീസുകളാക്കി മുറിച്ച സാന്‍ഡ്‍വിച്ചാണ് യുവാവിന് റെസ്റ്റോറന്‍റ് നല്‍കിയത്.
ഒരു യുവാവ് പങ്കുവച്ച പ്രഭാതഭക്ഷണത്തിന്‍റെ (breakfast ) ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാണയത്തുട്ടുകള്‍ (coins) നല്‍കി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‍വിച്ച് ( sandwich) അതേവലിപ്പത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് നല്‍കുകയായിരുന്നു റെസ്റ്റോറന്‍റ് (restaurant) ചെയ്തത്. 16 പീസുകളാക്കിയായിരുന്നു സാന്‍ഡ്‍വിച്ച് യുവാവിന് ലഭിച്ചത്.
10 നാണയങ്ങളായിരുന്നു യുവാവ് നല്‍കിയത്. നാണയത്തുട്ടുകളുടെ അതേവലിപ്പത്തില്‍ പീസുകളാക്കി മുറിച്ച സാന്‍ഡ്‍വിച്ചാണ് യുവാവിന് റെസ്റ്റോറന്‍റ് നല്‍കിയത്. ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്.
എന്തായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രസകരമായ കമന്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.
Also Read: പോത്തിന് വേണ്ടി 'സെപ്ഷ്യല്‍' സാന്‍ഡ്‍വിച്ച്; രസകരമായ വീഡിയോ...
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona