തനി നാടൻ പുളിങ്കറി ഈസിയായി തയ്യാറാക്കാം

നാടൻ രീതിയിൽ പുളിങ്കറി തയ്യാറാക്കിയാലോ?. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

kerala style pulinkari easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പുളിങ്കറിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിലാണ് പുളിങ്കറി തയാറാക്കാറുള്ളത്. പച്ചക്കറികൾ ചേർത്തും തേങ്ങ വറുത്തരച്ചും പുളിങ്കറി തയാറാക്കാറുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറാൻ നല്ലൊരു മരുന്നു കൂടിയാണ് ഈ പുളിങ്കറി. രുചികരമായ പുളിങ്കറി തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം...

വേണ്ട ചേരുവകൾ...

1.  ഇരുമ്പൻ പുളി ( അരിഞ്ഞത് )- രണ്ട് കപ്പ്
 ഉള്ളി (അരിഞ്ഞത് )- അര കപ്പ്
പച്ചമുളക് - രണ്ട് എണ്ണം
2.  തേങ്ങ ചിരകിയത് - ഒരു കപ്പ്
  മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ
   മുളക് പൊടി -അര ടീ സ്പൂൺ
   മല്ലിപ്പൊടി - ഒരു ടീ സ്പൂൺ
  കുരു മുളക് -ഒരു ടീ സ്പൂൺ
3. വെള്ളം - ഒന്നര കപ്പ്
     ഉപ്പ് - ആവശ്യത്തിന്
 4. കായപ്പൊടി - അര ടീ സ്പൂൺ
    ഉലുവപ്പൊടി -കാൽ ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഒരു ചീനച്ചട്ടിയിൽ രണ്ടാമത്തെ ചേരുവകളെല്ലാം ഒരുമിച്ചാക്കി ചെറിയ തീയിൽ ചൂടാക്കിയെടുക്കുക. ചൂടാറിക്കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു ചെറിയ സ്പൂൺ എണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകൾ വഴറ്റിയ ശേഷം വെള്ളവും, ഉപ്പും ചേർത്ത് തിളപ്പിയ്ക്കുക. അതിലേക്ക് അരച്ച് വെച്ചിരിക്കുന്നതും ചേർത്ത് തിളപ്പിക്കുക. നാലാമത്തെ ചേരുവകൾ ചേർക്കുക. കടുക് വറുത്തതും ചേർത്ത് വാങ്ങുക.

Read more നല്ല സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കിയാലോ? ഈസി റെസിപ്പി

 


 

Latest Videos
Follow Us:
Download App:
  • android
  • ios