പച്ചമുളക് കൊണ്ട് ഇതാ ഒരു സ്പെഷ്യൽ അച്ചാർ

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ അച്ചാറാണിത്... ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ അച്ചാറാണിത്... 

how to make green chilly pickle

പച്ചമുളക് കൊണ്ട് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്നാകും നിങ്ങൾ ചിന്തിക്കുക... വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ അച്ചാറാണിത്... ചോറിനൊപ്പം മാത്രമല്ല  ചപ്പാത്തിയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ അച്ചാറാണിത്... ഇനി എങ്ങനെയാണ് പച്ചമുളക് അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?
 
വേണ്ട ചേരുവകൾ...

നല്ലെണ്ണ                                                            4  ടീസ്പൂൺ 
 പച്ചമുളക്                                                       1/2 കിലോ  
ഉലുവ                                                                2  ടീസ്പൂൺ 
 ഇഞ്ചി                                                              100 ഗ്രാം
വെളുത്തുള്ളി                                               100 ഗ്രാം 
കാശ്മീരി ചില്ലി പൗഡർ                              അര ടീസ്പൂൺ
 കറിവേപ്പില                                                ആവശ്യത്തിന്
 ശർക്കര                                                          100 ഗ്രാം 
പുളി                                                               ഒരു നെല്ലിക്ക വലുപ്പത്തിൽ
 ഉപ്പ്                                                                ആവശ്യത്തിന് 
കായപ്പൊടി                                                ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം...

 ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് നാല് ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക. തീ കുറച്ച് വച്ച് പച്ചമുളക് ചെറുതായിട്ട് ഫ്രൈ ചെയ്തെടുക്കുക. പച്ചമുളക് നീളത്തിൽ കീറിയതോ രണ്ടായി കട്ട് ചെയ്തോ ചേർക്കാവുന്നതാണ്. അതിനുശേഷം പച്ചമുളക് എണ്ണയിൽ നിന്ന് മാറ്റിയതിന് ശേഷം അതേ എണ്ണയിൽ തന്നെ കടുക് പൊട്ടുമ്പോൾ അതിലേക്ക് കുറച്ച് ഉലുവ ചേർത്ത് പിന്നെ ഇഞ്ചിയും വെളുത്തുള്ളിയും മാറ്റിവച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക. പുളി പിഴിഞ്ഞതും ശർക്കരയും ചേർത്ത് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും, കറിവേപ്പിലയും  കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എണ്ണ തെളിഞ്ഞു വരുന്നതു വരെ ഇളക്കി കൊടുക്കുക. ഒന്ന് കുറുകിക്കഴിയുമ്പോൾ ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.

പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി തയ്യാറാക്കിയാലോ....

തയ്യാറാക്കിയത്:
ആശ,
ബം​ഗ്ലൂർ 

Latest Videos
Follow Us:
Download App:
  • android
  • ios