കോഴിക്കറി ഇങ്ങനെ തയ്യാറാക്കിയാലോ? ഈസി റെസിപ്പി

കോഴിക്കറി ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. തൃശൂരിൽ നിന്നും ജോപോൾ അയച്ച റെസിപ്പി പങ്കുവയ്ക്കുന്നു.

how to make easy and tasty nadan chicken curry

നിങ്ങൾ മികച്ചൊരു കുക്കാണോ? നിങ്ങളുടെ ഇഷ്ട വിഭവം ഏതാണ്?. നിങ്ങളുടെ സ്പെഷ്യൽ റെസിപ്പികൾ webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ച് തരൂ...

ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. ചോറ്, ചപ്പാത്തി, അപ്പം, ദോശ ഇങ്ങനെ ഏതിനൊപ്പവും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കറി. കോഴിക്കറി നാടൻ രുചിയിൽ തയ്യാറാക്കിയാലോ...?

വേണ്ട ചേരുവകൾ...

ചിക്കൻ                                      1 കിലോ 
മഞ്ഞൾ പൊടി                        2 സ്പൂൺ 
മുളക് പൊടി                            3 സ്പൂൺ 
മല്ലി പൊടി                                3 സ്പൂൺ 
ഗരം മസാല                               3 സ്പൂൺ 
ഉപ്പ്                                                2 സ്പൂൺ 
പച്ചമുളക്                                    5 എണ്ണം 
സവാള                                         4 എണ്ണം 
ഇഞ്ചി                                           4 സ്പൂൺ 
വെളുത്തുള്ളി                            4 സ്പൂൺ 
വെളിച്ചെണ്ണ                                4 സ്പൂൺ 
പുതിന ഇല                                 2 തണ്ട് 
കറിവേപ്പില                               2 തണ്ട് 
മല്ലിയില                                      1 തണ്ട് 

തയ്യാറാക്കുന്ന വിധം...

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില കുറച്ച് വെളിച്ചെണ്ണ ഇത്രയും ഒഴിച്ചതിനു ശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് എടുത്തു കുറച്ചു സമയം അടച്ചു വയ്ക്കുക.

അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള ചേർത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് പച്ചമുളക് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം പച്ചമുളകിന്റെ എരിവെല്ലാം സവാളയിൽ വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളി കൂടെ ചേർത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കൊടുക്കുക.

അതിനുശേഷം അതിലേക്ക് മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കനും കൂടി ചേർത്തു കൊടുക്കുക. മസാലയും ചിക്കനും എല്ലാം നന്നായിട്ട് മിക്സ് യോജിപ്പിച്ച് സവാള അല്ല ഒന്നിച്ചായി കഴിയുമ്പോൾ ഇത് അടച്ചുവെച്ച് ചെറിയ തീയിൽ വയ്ക്കുക കുറച്ചു കഴിയുമ്പോൾ ചിക്കനിലെ വെള്ളം ഒക്കെ ഇറങ്ങി വന്നു മസാല നന്നായി കുഴഞ്ഞു പാകത്തിനായി വന്നു കഴിയുമ്പോൾ അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കാം. വളരെ രുചികരമായ നാടൻ ചിക്കൻ കറിയാണിത്. ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം, പുട്ടിനു ഒപ്പവും, അപ്പത്തിന്റെ കൂടെയും, ഒക്കെ ഈ ഒരു ചിക്കൻ കറി വളരെ നല്ലതാണ്.

തയ്യാറാക്കിയത്:
ജോപോൾ,
തൃശൂർ

 

 

'നാടൻ ചിക്കൻ പെരട്ട്, താറാവ് റോസ്റ്റ് ....' ; വേ​ഗമാകട്ടേ, നിങ്ങളുടെ ആ സ്പെഷ്യൽ റെസിപ്പികൾ അയച്ച് തരൂ

Latest Videos
Follow Us:
Download App:
  • android
  • ios