പ്രതിരോധശേഷി കൂട്ടാൻ സ്പെഷ്യൽ ചീര സൂപ്പ് ; ഈസി റെസിപ്പി
ചീരയിലെ ഇരുമ്പ് വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിലുള്ള മറ്റ് ധാതുക്കൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കാൻസറിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ചീരയ്ക്ക് കഴിയും.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചീര. ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ചീരയിലെ ഇരുമ്പ് വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിലുള്ള മറ്റ് ധാതുക്കൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കാൻസറിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ചീരയ്ക്ക് കഴിയും. ചീരയിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ഇതിന് സഹായിക്കുന്നു. ചീര കഴിക്കുന്നത് എല്ലുകളുടെ ബലത്തിനും നല്ലതാണ്. ചീര കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
ചുവന്ന ചീര ചെറുതായി അരിഞ്ഞ് 1 കപ്പ്.
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് 1 ചെറുത്
ബട്ടർ 1 ടേബിൾ സ്പൂൺ
സവാള 1 എണ്ണം ചെറുതായി അരിഞ്ഞ്
റൊട്ടി കഷണങ്ങൾ 1 കപ്പ് (നെയ്യിൽ മൊരിച്ചത്)
കുരുമുളക് പൊടി ആവശ്യത്തിന്
ഫ്രഷ് ക്രീം 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം...
ആദ്യം ചീര അൽപം വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള വഴറ്റിയെടുത്ത ശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ശേഷം റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും ചേർത്ത് വിളമ്പാം.
കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ, ഭാരം എളുപ്പം കുറയ്ക്കാം