Food
ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
പ്രോബയോട്ടിക്‌സ്, പ്രോട്ടീനുകൾ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ തെെര് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
തൈര് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതായി ന്യൂട്രിയൻ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ തൈര് അസ്ഥികളുടെ സാന്ദ്രതയും പല്ലിൻ്റെ ആരോഗ്യവും നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിലെ ഉയർന്ന പ്രോട്ടീൻ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
തൈരിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും വയറുവേദന, മലബന്ധം, പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
തൈര് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക ചെയ്യുന്നു.
പ്രമേഹരോഗികൾക്ക് തൈര് പ്രത്യേകിച്ചും ഗുണം ചെയ്യും. തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു.