പ്രാതലിന് രുചികരമായ അവൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ...?
ആരോഗ്യകരവും രുചികരവും അത് പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് അവൽ ഉപ്പുമാവ്.
പ്രാതലിന് ദോശയും ഇഡ്ഡ്ലിയും പുട്ടുമൊക്കെ കഴിച്ച് മടുത്തുവോ...? എങ്കിൽ ഇതാ, വ്യത്യസ്തമായ ഒരു പ്രഭാത ഭക്ഷണം തയ്യാറാക്കിയാലോ...അവൽ കൊണ്ടുള്ള ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ആരോഗ്യകരവും രുചികരവും അത് പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് അവൽ ഉപ്പുമാവ്...
വേണ്ട ചേരുവകൾ...
അവൽ 1 കപ്പ്
സവാള 1/2 കപ്പ്
ഇഞ്ചി 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 1 എണ്ണം
കറിവേപ്പില ആവശ്യത്തിന്
കടുക് 1/2 ടീസ്പൂൺ
ഉഴുന്ന് 1 ടീസ്പൂൺ
വെള്ളം 1/2 കപ്പ്
തേങ്ങാ 1/4 കപ്പ്
ഉപ്പും എണ്ണയും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ചു അതിൽ കടുകും ഉഴുന്നും ഇട്ട് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം അതിൽ 1/2 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് അവലും തേങ്ങയും ചേർത്തിളക്കി രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ചൂടോടെ പഴം ഉപയോഗിച്ച് കഴിക്കാം...
ഒരേയൊരു വട പാവിന് വില 2000; കാരണമുണ്ട്...