മുളകിട്ട നല്ല അസ്സല്‍ മത്തികറി റെഡിയാക്കിയാലോ?

നാടൻ മത്തി മുളകിട്ടത് തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...

home made easy and tasty mathi mulakittath or sardine fish curry

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

home made easy and tasty mathi mulakittath or sardine fish curry

 


ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയ മത്സ്യമാണ് മത്തി. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മത്തി കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മത്സ്യവിഭവങ്ങളിൽ ഏറ്റവും രുചിയുള്ള കറിയാണ് മത്തി മുളകിട്ടത്. നാടൻ രുചിയിൽ മത്തി മുളകിട്ടത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

മത്തി                            12 എണ്ണം 
ഉലുവ                           1/4 tsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ചെറിയ ഉള്ളി             10 എണ്ണം 
പച്ചമുളക്                    3 എണ്ണം 
തക്കാളി                      1 എണ്ണം 
കുടംപുളി                   3 എണ്ണം 
കറിവേപ്പില,ഉപ്പ്      ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ്  ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വെക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios