കൊളസ്ട്രോള്‍ കുറയ്ക്കണോ? ജങ്ക് ഫുഡിന് പകരം കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

റെഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക. 

High Cholesterol Lowering foods you can eat daily

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇതിനായി ആദ്യം ജങ്ക് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കുക. റെഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക. പകരം കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ബ്ലൂബെറി പോലെയുള്ള ബെറി പഴങ്ങള്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

രണ്ട്... 

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്തേക്കാം. 

മൂന്ന്... 

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്...

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കന്‍സും ധാരാളം അടങ്ങിയ ഓട്‌സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഫ്‌ളാക്‌സ് സീഡ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios