മധുരം ഇഷ്ടമെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ പരീക്ഷിക്കേണ്ട 9 കിടിലൻ വിഭവങ്ങളിതാ...

മധുരപ്രേമികളാണെങ്കില്‍ വ്യത്യസ്തമോ അല്ലെങ്കില്‍ പ്രത്യേകമോ ആയ മധുരപലഹാരങ്ങളെല്ലാം പരീക്ഷിച്ചുനോക്കുന്നതിന് ഇഷ്ടം കാണാതിരിക്കില്ലല്ലോ. അത്തരത്തില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പരീക്ഷിച്ചുനോക്കേണ്ട ലോകത്തിലെ ഏറ്റവും പേരുകേട്ട ഒമ്പത് ഡിസോര്‍ട്ടുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

here are nine world popular desserts

മധുരത്തോട് ഏറെ ഇഷ്ടവും കൊതിയും സൂക്ഷിക്കുന്നവരുണ്ട്. മിഠായികള്‍, ചോക്ലേറ്റ്, മധുര പലഹാരങ്ങള്‍, ഡിസേര്‍ട്ടുകള്‍, ബേക്കറികള്‍ എല്ലാം എത്ര കിട്ടിയാലും കഴിക്കുന്നവര്‍. സത്യത്തില്‍ മധുരത്തോടുള്ള ഈ പ്രേമം ആരോഗ്യത്തിന് അത്ര നല്ലതല്ല കെട്ടോ. മിതമായ രീതിയില്‍ മധുരം കഴിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും സുരക്ഷിതം.

എങ്കിലും മധുരപ്രേമികളാണെങ്കില്‍ വ്യത്യസ്തമോ അല്ലെങ്കില്‍ പ്രത്യേകമോ ആയ മധുരപലഹാരങ്ങളെല്ലാം പരീക്ഷിച്ചുനോക്കുന്നതിന് ഇഷ്ടം കാണാതിരിക്കില്ലല്ലോ. അത്തരത്തില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പരീക്ഷിച്ചുനോക്കേണ്ട ലോകത്തിലെ ഏറ്റവും പേരുകേട്ട ഒമ്പത് ഡിസോര്‍ട്ടുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ടിരാമിസു- ഇറ്റലി : ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ അധികപേര്‍ക്കും മനസില്‍ പിസ, പാസ്ത എന്നീ വിഭവങ്ങളെല്ലാമായിരിക്കും ഓര്‍മ്മയില്‍ വരിക. ഇറ്റലിക്കാരുടെ ഇഷ്ട ഡിസേര്‍ട്ടാണ് ടിരാമിസു. ലോഡീസ് ഫിംഗര്‍ ബിസ്കറ്റ്സ് കോഫിയില്‍ മുക്കി പ്രത്യേക തരം ചീസും കൊക്കോവയും ചേര്‍ത്ത് ലെയറുകളാക്കി തയ്യാറാക്കുന്നതാണ് ഈ ഡിസേര്‍ട്ട്. ഇറ്റലിയില്‍ മാത്രമല്ല ഇത് ലോകത്തിന്‍റെ പലയിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്.

here are nine world popular desserts

എന്നാല്‍ തനത് രുചി കിട്ടണമെങ്കില്‍ എപ്പോഴും വിഭവങ്ങളുടെ ജന്മനാട്ടില്‍ തന്നെ പോകണം. 

രണ്ട്...

ക്രീം ബ്രൂലി- ഫ്രാൻസ് : ഫ്രാൻസ് സത്യത്തില്‍ പേസ്ട്രികള്‍ക്ക് പേരുകേട്ട ഒരു സ്ഥലമാണ്. ക്രീം, കസ്റ്റാര്‍ഡ്, പഴങ്ങള്‍ എന്നിവയാണ് അധികവും ഫ്രഞ്ച് ഡിസര്‍ട്ടുകളുടെ ചേരുവകളായി വരാറ്.

here are nine world popular desserts

ക്രീം ബ്രൂലീ ആണെങ്കില്‍ ക്രീമിയായ കസ്റ്റാര്‍ഡ് ബേസില്‍ മുകളിലായി ക്രിസ്പി കാരമലൈഡ്സ് ലെയര്‍ വന്നിട്ടുള്ളൊരു ഡിസേര്‍ട്ടാണ്. 

മൂന്ന്...

വാഫിള്‍സ് - ബെല്‍ജിയം : ബെല്‍ജിയം വാഫിള്‍സ് ഇന്ന് നമ്മുടെ നാട്ടിലെല്ലാം പ്രചാരത്തിലുള്ളൊരു ഡിസേര്‍ട്ടാണ്. ഇളം ചൂടുള്ള, ക്രിസ്പിയായ വാഫിള്‍സ് ക്രീമോ ചോക്ലേറ്റ് സോസോ എല്ലാം ചേര്‍ത്ത് കഴിക്കുന്നതാണ് ഈ ഡിസേര്‍ട്ട്.

here are nine world popular desserts

ഇതിലൊരുപാട് വൈവിധ്യങ്ങളായ കോംബിനേഷനുകള്‍ വരാറുമുണ്ട്.

നാല്...

ബക്ലാവ- ടര്‍ക്കി : ബക്ലാവ ടര്‍ക്കിയില്‍ മാത്രമല്ല പലയിടങ്ങളിലും കാണാവുന്നൊരു ഡിസേര്‍ട്ടാണ്. ഓരോ സ്ഥലത്തിനും അനുസരിച്ച് അവിടത്തെ ഡിസേര്‍ട്ടിന്‍റെ തയ്യാറാക്കല്‍ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

here are nine world popular desserts

പേസ്ട്രി ഷീറ്റുകള്‍ പല ലെയറിലായി വന്ന് അതില്‍ നട്ട്സ് പൊടിച്ചുതേര്‍ത്ത് തേനോ സിറപ്പോ ചേര്‍ത്ത് കഴിക്കുന്നതാണിത്. 

അഞ്ച്...

ചീസ് കേക്ക്- യുഎസ്എ : അമേരിക്കൻ ചീസ് കേക്ക് എന്നത് ലോകത്തിലാകെയും പ്രശസ്തമായിട്ടുള്ളൊരു വിഭവമാണ്.

here are nine world popular desserts

മറ്റ് ചീസ് കേക്കുകളെ വച്ച് നോക്കുമ്പള്‍ 'റിച്ച്' ആയിരിക്കും അമേരിക്കൻ ചീസ് കേക്ക്. അത്രയും രുചിയാണിതിന്. 

ആറ്...

കുറോസ്- സ്പെയിൻ : മാവ് കൊണ്ട് ഫ്രഞ്ച് ഫ്രൈസ് പരുവത്തിലുള്ള സ്റ്റിക്കുകള്‍ ഫ്രൈ ചെയ്തെടുത്ത് ഇത് ചോക്ലേറ്റില്‍ മുക്കി കഴിക്കുകയാണ് ചെയ്യുന്നത്.

here are nine world popular desserts

സ്പെയിനിലാണ് ഈ വിഭവം ഉണ്ടായതെങ്കിലും ലാറ്റിനമേരിക്കയിലും ഇത് ഏറെ പ്രചാരത്തിലുള്ള വിഭവമാണ്.

ഏഴ്...

മോചി- ജപ്പാൻ : അടിസ്ഥാനപരമായി അരിഭക്ഷണമാണിത്. അരി കൊണ്ട് തയ്യാറാക്കുന്ന മൃദുലമായ ബണ്‍.

here are nine world popular desserts

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിട്ടുള്ളൊരു പരമ്പരാഗത വിഭവം കൂടിയാണിത്. 

എട്ട്...

ട്രിഫിള്‍- യുകെ : ബ്രിട്ടീഷ് വീടുകളില്‍ മിക്കപ്പോഴും കാണുന്നൊരു ഡിസേര്‍ട്ടാണ് ട്രിഫിള്‍. വളരെ പരമ്പരാഗതമായൊരു രുചിയെന്ന് പറയാം.

here are nine world popular desserts

സ്പോഞ്ച് ഫിംഗേഴ്സോ പൗണ്ട് കേക്കോ ബ്രാൻഡിയിലോ ഷെറിയിലോ മുക്കി വച്ച് കസ്റ്റാര്‍ഡും ക്രീമും ചേര്‍ത്ത് മുകളില്‍ ലെയറാക്കി ഗ്ലാസില്‍ ജാറിലാണ് ഇത് തയ്യാറാക്കുന്നത്. 

ഒമ്പത്...

മാഗോ സ്റ്റിക്കി റൈസ്- തായ്ലൻഡ് : തായ്ലൻഡിലെ ഏറ്റവും പ്രശസ്തമായൊരു വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്.

here are nine world popular desserts

ഫ്രഷ് മാമ്പഴവും തേങ്ങാപ്പാലും സ്വീറ്റ് റൈസും കൊണ്ടാണിത് തയ്യാറാക്കുന്നത്. ഇത് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ലഭ്യമാണിന്ന്.

Also Read:- 'ടെൻഷൻ' കൂടുമ്പോള്‍ മധുരം കഴിക്കുന്ന ശീലമുണ്ടോ?

Latest Videos
Follow Us:
Download App:
  • android
  • ios