വളരെ എളുപ്പത്തിൽ ഒരു കളർഫുൾ കുക്കുമ്പർ സാലഡ്

ദിവസം മുഴുവൻ വെള്ളരി കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ബൗൾ വെള്ളരിക്ക സാലഡ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 

healthy and tasty cucumber salad recipe

വെള്ളരിക്ക ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദിവസം മുഴുവൻ വെള്ളരി കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ബൗൾ വെള്ളരിക്ക സാലഡ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 

ശരീരത്തിന് ഉന്മേഷം ലഭിക്കുന്നത് മുതൽ മെറ്റബോളിസം വർധിപ്പിക്കുന്നതിനും മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിനും ദിവസവും ഒരു പാത്രം വെള്ളരിക്ക സാലഡ് ധാരാളം രോഗങ്ങളെ അകറ്റി നിർത്തുന്നു. പാചക വിദ​ഗ്ധൻ കുനാൽ കപൂർ വെള്ളരിക്ക സാലഡ് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നതിനെ കുറിച്ച് റെസിപ്പി പങ്കിട്ടു.  

വേണ്ട ചേരുകവകൾ...

വെള്ളരിക്ക                              1 എണ്ണം (ചെറുത്)
തേൻ അല്ലെങ്കിൽ ശർക്കര   3 ടീസ്പൂൺ
ഉപ്പ്                                               ആവശ്യത്തിന്
നാരങ്ങ നീര്                                5 ടീസ്പൂൺ
ഇഞ്ചി                                          1 കഷ്ണം
സോയ സോസ്                          3 ടീസ്പൂൺ
എള്ളെണ്ണ                                   1 ടീസ്പൂൺ
വറുത്ത എള്ള്                           1 ടീസ്പൂൺ
ചുവന്ന കാപ്സിക്കം                    2 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം...

വെള്ളരി നേർത്ത കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ച് ശർക്കര ഇടുക. ശർക്കര ലഭ്യമല്ലെങ്കിൽ തേൻ ഉപയോഗിക്കാം. ഇതിലേക്ക് അൽപം ചെറുനാരങ്ങാനീരും അൽപം ഉപ്പും ചേർക്കുക. പാത്രത്തിൽ ഇഞ്ചി അരച്ച് കുറച്ച് സോയ സോസ് ചേർക്കുക. പാത്രത്തിൽ അൽപം എള്ളെണ്ണ ചേർക്കുക. ബദലായി ഒലീവ് ഓയിലും ഉപയോഗിക്കാം. ശേഷം വറുത്ത എള്ള് പാത്രത്തിലേക്ക് ചേർക്കുക. ശർക്കര പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ എല്ലാം മിക്സ് ചെയ്യുക. അരിഞ്ഞ് വച്ചിരിക്കുന്ന ചുവന്ന മുളക് ചേർക്കുക. ഏകദേശം 15 മിനിറ്റ് സാലഡ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കഴിക്കുക.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunal Kapur (@chefkunal)

 

 

Latest Videos
Follow Us:
Download App:
  • android
  • ios