ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ​ഗുണമിതാണ്

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും. 

health benefits of eating apple daily

ആപ്പിൾ കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ധാരാളം ഫൈബർ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. 
ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. 

ആപ്പിളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ഒരു വലിയ പഴത്തിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും (223 ഗ്രാം) അടങ്ങിയിട്ടുണ്ട്. അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ആപ്പിളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും. 

ലയിക്കാത്ത നാരുകൾ ആപ്പിളിൻ്റെ തൊലിയിൽ കാണപ്പെടുന്നു. അതിനാൽ മലബന്ധ പ്രശ്നം അകറ്റുന്നതിനും ആപ്പിൾ സഹായകമാണ്. ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ ചർമ്മത്തിന് ഗുണം ചെയ്യും. ആപ്പിളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽ ക്വെർസെറ്റിൻ എന്ന ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റായി പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കുന്നത് തടയാനും ക്വെർസെറ്റിൻ സഹായിച്ചേക്കാം.

ഈ പോഷകം വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കും ; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ

 


 

Latest Videos
Follow Us:
Download App:
  • android
  • ios