പാര്‍ലെ -ജി ബിസ്കറ്റ് കൊണ്ട് ഹല്‍വ; പ്രതികരണവുമായി സോഷ്യല്‍ മീഡിയ
പാര്‍ലെ-ജി ബിസ്‌കറ്റ് ചായയില്‍ മുക്കി കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. അത്രയും ആരാധകരുള്ള ബിസ്കറ്റിലാണ് ഇവിടെ ഈ പരീക്ഷണം.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പുതിയൊരു ഐറ്റം കൂടി എത്തിയിട്ടുണ്ട്. ഇത്തവണ നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഒരു ബിസ്കറ്റില്‍ ആണ് പരീക്ഷണം.
പാര്‍ലെ-ജി ബിസ്‌കറ്റ് ചായയില്‍ മുക്കി കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. അത്രയും ആരാധകരുള്ള ബിസ്കറ്റിലാണ് ഇവിടെ ഈ പരീക്ഷണം. പാര്‍ലെ -ജി ബിസ്കറ്റ് കൊണ്ട് ഹല്‍വ തയ്യാറാക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
ആദ്യം നെയ്യ് ഒഴിച്ച് പാന്‍ ചൂടാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം ഇതിലേയ്ക്ക് ബിസ്കറ്റുകളിട്ട് ചൂടാക്കിയെടുക്കുകയാണ്. ശേഷം ഈ ബിസ്കറ്റുകള്‍ പൊടിച്ചെടുക്കും. ഇനി പാനില്‍ വെള്ളം, പഞ്ചസാര, മില്‍ക്ക് പൌഡര്‍ എന്നിവ ഇട്ടതിന് ശേഷം അതിലേയ്ക്ക് ബിസ്കറ്റുകള്‍ പൊടിച്ചത് ചേര്‍ത്ത് ഹല്‍വ തയ്യാറാക്കുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പാര്‍ലെ -ജി ബിസ്കറ്റ് പ്രേമികള്‍ തന്നെയാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. വളരെ മോശമായ റെസിപ്പി എന്നും പാര്‍ലെ -ജി ബിസ്കറ്റിനെ ഇതിനായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു എന്നൊക്കെ ആണ് ഇക്കൂട്ടര്‍ പറയുന്നത്.
അതേസമയം, അടുത്തിടെ ഗുലാബ് ജാമുനില്‍ നടത്തിയ പരീക്ഷണത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ഒരു ഗുലാബ് ജാമുനാണ് ഇവിടെ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. ഒരു പാത്രം നിറയെ ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ഗുലാബ് ജാമുന്റെ മുകളില്‍ ചോക്ലേറ്റ് സോസ് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫുഡ് ബ്‌ളോഗറായ റിച്ച മിശ്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.