'വിട്ടില്‍ ഐസ്ക്രീം'; പുത്തന്‍ പരീക്ഷണവുമായി ജര്‍മ്മന്‍ ബേക്കറി
ഉണക്കിയ ചെറിയ വിട്ടിലുകളെ ഉപയോഗിച്ചാണ് ഈ എസ്ക്രീമുകളുടെ മുകള്‍ ഭാഗത്തുള്ള അലങ്കാരവും.
ബെര്‍ലിന്‍: ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചെറുകീടങ്ങളെ കണ്ടാല്‍ അറച്ച് നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓറെ താല്‍പര്യത്തോടെ ആളുകള്‍ കഴിക്കുന്ന ഐസ്ക്രീമില്‍ വിട്ടിലിന്‍റെ ഫ്ലേവറുമായി പ്രമുഖ ജര്‍മ്മന്‍ ഐസ്ക്രീം നിര്‍മ്മാതാക്കള്‍. റോട്ടന്‍ബര്‍ഗിലെ എസ്കഫേ റിനോ എന്ന ജര്‍മ്മന്‍ ബേക്കറിയാണ് വിട്ടിലിനെ ഉപയോഗിച്ച് ഐസ്ക്രീം തയ്യാറാക്കിയിരിക്കുന്നത്. ഉണക്കിയ ചെറിയ വിട്ടിലുകളെ ഉപയോഗിച്ചാണ് ഈ എസ്ക്രീമുകളുടെ മുകള്‍ ഭാഗത്തുള്ള അലങ്കാരവും.
എസ്കഫേ റിനോ ഉടമയായ തോമസ് മികോളിനാണ് പുതിയ ഫ്ലേവറിന്‍റെ ഉപജ്ഞാതാവ്. ഏറെ താല്‍പര്യത്തോടെയാണ് പുതിയ ഫ്ലേവറിനേക്കുറിച്ച് തോമസ് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നത്. നിരവധി പേര്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും കഴിച്ചു നോക്കിയ നിരവധി ആളുകളുടെ പിന്തുണ ലഭിച്ചതായാണ് തോമസ് അഴകാശപ്പെടുന്നത്. ഒരു മഞ്ഞ് കാലം മുഴുവന്‍ ബേക്കറിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് വിട്ടില്‍ ഐസ്ക്രീമെന്നാണ് തോമസ് വിശദമാക്കുന്നത്.
പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന ആശങ്കയാണ് പുത്തന്‍ ഫ്ലേവറിനെ അവതരിപ്പിക്കാന്‍ കാലതാമസം സൃഷ്ടിച്ചതെന്നും തോമസ് പറയുന്നു. ഭക്ഷണം എന്തുമാകാം എന്ന സന്ദേശം നല്‍കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് വിട്ടില്‍ ഐസ്ക്രീം. പലവിധ ഭക്ഷണ സാധനങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. അതില്‍ വിട്ടിലിനെ ഉപയോഗിച്ച് വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ നടത്താന്‍ തോന്നിയിട്ടുണ്ടെന്നാണ് തോമസ് വിശദമാക്കുന്നത്. വ്യാപക വിമര്‍ശനത്തിന് ഇടയിലും പുത്തന്‍ ഫ്ലേവര്‍ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ എത്തുന്നതായാണ് തോമസ് വിശദമാക്കുന്നത്. എല്ലാ ദിവസവും വന്ന് വിട്ടില്‍ ഐസ്ക്രീം വാങ്ങുന്നവരുമുണ്ടെന്നും തോമസ് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു.