ഉരുളക്കിഴങ്ങുണ്ടോ?; എളുപ്പത്തില്‍ തയ്യാറാക്കാം ഒരു 'വീക്കെന്‍ഡ് സ്‌നാക്'

ചിലര്‍ വീക്കെന്‍ഡില്‍ കാര്യമായ പാചകവും പാര്‍ട്ടിയുമെല്ലാം നടത്താറുണ്ട്. എന്നാല്‍ അല്‍പം 'ഈസി'യായ പാചകവും 'റിലാക്‌സ്ഡ്' ആയ ചുറ്റുപാടും ആഗ്രഹിക്കുന്നവരാണ് ഏറെയും എന്ന് നിസംശയം പറയാം. ഇത്തരക്കാര്‍ക്ക് അനുയോജ്യമായൊരു 'വീക്കെന്‍ഡ് സ്‌നാക്' ആണ് ഇനി പരിചയപ്പെടുത്തുന്നത്

garlic potato rolls can made easily at home

വീക്കെന്‍ഡ് ( Weekend ) ആകുമ്പോഴേക്കും പൊതുവില്‍ മിക്കവരും മടി പിടിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും. ആഴ്ച മുഴുവനുമുള്ള ഓട്ടവും ജോലിത്തിരക്കും ( Job Stress ) സമ്മര്‍ദ്ദങ്ങളുമെല്ലാം മാറ്റിവച്ച് വീട്ടില്‍ വെറുതെയിരിക്കാനാണ് വീക്കെന്‍ജില്‍ അധികപേരും ആഗ്രഹിക്കുക. 

ചിലര്‍ വീക്കെന്‍ഡില്‍ കാര്യമായ പാചകവും പാര്‍ട്ടിയുമെല്ലാം നടത്താറുണ്ട്. എന്നാല്‍ അല്‍പം 'ഈസി'യായ പാചകവും 'റിലാക്‌സ്ഡ്' ആയ ചുറ്റുപാടും ആഗ്രഹിക്കുന്നവരാണ് ഏറെയും എന്ന് നിസംശയം പറയാം. ഇത്തരക്കാര്‍ക്ക് അനുയോജ്യമായൊരു 'വീക്കെന്‍ഡ് സ്‌നാക്' ആണ് ഇനി പരിചയപ്പെടുത്തുന്നത്. 

എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഉരുളക്കിഴങ്ങും, അരിപ്പൊടിയും ആണ് ആകെ വേണ്ടുന്ന പ്രധാന ചേരുവകള്‍. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കും ഇത് നല്ലൊരു 'സ്‌നാക്' ആയി എടുക്കാവുന്നതാണ്. അതുപോലെ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമായിട്ടുള്ളവര്‍ക്ക് ഇത് ബേക്ക് ചെയ്തും എടുക്കാവുന്നതാണ്. 

ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആദ്യം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് വയ്ക്കുക. ഇനിയൊരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് അല്‍പം ഓയില്‍ ചേര്‍ത്ത് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചില്ലി ഫ്‌ളേക്ക്‌സും ഒന്ന് വഴറ്റിയെടുക്കാം. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്തുകൊടുക്കണം. ശേഷം അല്‍പനേരം ഇതൊന്ന് ഇളക്കുക. 

ശേഷം ആവശ്യമായത്ര വെള്ളം ചേര്‍ത്ത് ഇത് മാവിന്റെ പരുവത്തില്‍ വരട്ടിയെടുക്കണം. ആവശ്യമായത്ര ഉപ്പും ചേര്‍ക്കാം. ഇനി, അടുപ്പത്ത് നിന്ന് വാങ്ങിവച്ച് ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവ് 'സോഫ്റ്റ്' ആയി കിട്ടേണ്ടതുണ്ട്. ഇനി, ഇത് ചെറിയ ഉരുളകളാക്കി മാറ്റാം. ഡീപ് ഫ്രൈ ചെയ്യുകയാണെങ്കില്‍ അങ്ങനെ ചെയ്യാം. അല്ലാത്തപക്ഷം ഒവനില്‍ ബേക്ക് ചെയ്‌തെടുക്കാം. 

പുതിന ചട്ണിയോ, അല്‍പം സ്‌പൈസിയായ മറ്റേതെങ്കിലും ചട്ണിയോ എല്ലാം ഇതിന് മികച്ച കോംബോ ആണ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമിടയ്ക്കുള്ള സ്‌നാക് ആയോ, ഈവനിംഗ് സ്‌നാക് ആയോ എല്ലാം ഈ 'ഗാര്‍ലിക് പൊട്ടാറ്റോ റോള്‍' തയ്യാറാക്കാവുന്നതാണ്.

Also Read:- രുചിയും ഗുണവും ഒരുമിച്ച്; 'ഓട്‌സ്' കൊണ്ട് കട്‌ലറ്റും...

Latest Videos
Follow Us:
Download App:
  • android
  • ios