രാവിലെ വെറുംവയറ്റില്‍ ശര്‍ക്കര പതിവാക്കൂ; അറിയാം ഈ ഗുണങ്ങള്‍...

മഞ്ഞുകാലത്ത് രാവിലെ വെറുംവയറ്റില്‍ ശര്‍ക്കര കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും സഹായിക്കും. 

eat jaggery on an empty stomach in the morning

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മഞ്ഞുകാലത്ത് രാവിലെ വെറുംവയറ്റില്‍ ശര്‍ക്കര കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും സഹായിക്കും. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഗുണം ചെയ്യും.  ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശർക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios