വെറുംവയറ്റില്‍ കുടിക്കാം ശര്‍ക്കരയിട്ട ചെറുചൂടുവെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

തണുപ്പുകാലത്ത് ചായയില്‍ വരെ ശര്‍ക്കര ചേര്‍ത്ത് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ ശര്‍ക്കര ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Drink warm jaggery water on empty stomach for these amazing benefits

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. മധുരമെന്നതിന് പുറമേ പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തു കൂടിയാണ് ശര്‍ക്കര. ശര്‍ക്കരയില്‍ കൊഴുപ്പിന്‍റെ അളവ് കുറവും ധാതുക്കളുടെയും അയണിന്‍റെയും അളവ് കൂടുതലുമാണ്.  

തണുപ്പുകാലത്ത് ചായയില്‍ വരെ ശര്‍ക്കര ചേര്‍ത്ത് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ ശര്‍ക്കര ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രമേഹ രോഗികള്‍ക്കുമൊക്കെ ശര്‍ക്കര ഭക്ഷിക്കാവുന്നതാണ്.

ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര വെറുംവയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചറിയാം... 

ഒന്ന്... 

എല്ലുകളുടെ ആരോഗ്യത്തിന് ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്... 

ഹീമോഗ്ലോബിന്‍റെ കുറവുണ്ടെങ്കില്‍, ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര ശരീരത്തിലെ ആര്‍ബിസിയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. 

മൂന്ന്...

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര നല്ലതാണ്. ചെറുചൂടു വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. 

നാല്...

ശരീരഭാരം കുറയ്ക്കാൻ ശർക്കര സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം  മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ശര്‍ക്കരയിട്ട ചെറുചൂടുള്ള വെള്ളം കുടിക്കാം. 

അഞ്ച്...

ശർക്കര ആന്‍റി ഓക്സിഡന്‍റുകളുടെ ഒരു കലവറയാണ്. മഗ്നീഷ്യം, വിറ്റാമിന്‍ ബി1, ബി6, സി എന്നിവ അടങ്ങിയ ശര്‍ക്കര രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Also Read: വായ്നാറ്റം തടയാന്‍ ആറ് ആയൂര്‍വേദ ടിപ്സുകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios