പാചകം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

പാചകം ചെയ്യുമ്പോള്‍ ചിലത് ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാം. അത്തരത്തില്‍ പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

do care these five things while cooking to prevent nutrients loss from food

നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ നേടുന്നതിന് കൂടിയാണ്. അതിനാല്‍ തന്നെ കഴിക്കുമ്പോഴായാലും പാചകം ചെയ്യുമ്പോഴായാലും ഇക്കാര്യം വിട്ടുപോകരുത്. 

എന്നാല്‍ പാചകം ചെയ്യുമ്പോള്‍ ചിലത് ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാം. അത്തരത്തില്‍ പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആയുര്‍വേദ വിധിപ്രകാരം പാകം ചെയ്തുവച്ച ഭക്ഷണം ദീര്‍ഘനേരം വച്ച ശേഷം കഴിക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കുറഞ്ഞുപോകും എന്നാണ്. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാല്‍ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്.  ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതല്‍- അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്. 

രണ്ട്...

നമ്മള്‍ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാൻ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഭക്ഷണത്തില്‍ രോഗാണുക്കള്‍ വരാനും ഇതുവഴി പോഷകങ്ങള്‍ കെട്ടുപോകാനുമുള്ള സാധ്യത കൂടുതലാണ്.

മൂന്ന്...

ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇതിലേക്ക് ചേര്‍ക്കുന്ന സ്പൈസുകള്‍ക്ക്, ഇവ ചേര്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ക്രമം ഉണ്ടത്രേ. അതായത്, ചില താപനിലയില്‍ ചില സ്പൈസുകള്‍ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള്‍ ഉത്പാദിക്കുമത്രേ. 

നാല്...

പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത് പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 

അഞ്ച്...

ഭക്ഷണം പാകം ചെയ്യുമ്പോള്‍ അമിതമായി വേവിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കുക. റെഡ് മീറ്റാണെങ്കില്‍ ഇതിന് അത്യാവശ്യം സമയം വേവാൻ ആവശ്യമായി വരാറുണ്ട്. മറ്റുള്ള ഭക്ഷണങ്ങളെല്ലാം ഒട്ടുമിക്കതും പെട്ടെന്ന് തന്നെ വെന്തുകിട്ടാം. എന്നാല്‍ പലരും ഭക്ഷണം അമിതമായി വേവിച്ച് കഴിക്കാറുണ്ട്. പാകത്തിന് മാത്രം വേവിച്ചത് കഴിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഇതുതന്നെ കഴിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് പച്ചക്കറികള്‍.

Also Read:- ഗ്യാസ് സ്റ്റവില്‍ തീ കുറയുന്നോ? ഇക്കാര്യമൊന്ന് പരിശോധിച്ചുനോക്കൂ...

Latest Videos
Follow Us:
Download App:
  • android
  • ios