കുട്ടികൾക്ക് ഇഷ്ടമാകും ഈ വിഭവം ; ചൗചൗ ചീസ് സ്റ്റീക്ക് തയ്യാറാക്കിയാലോ?

ചൗചൗ എന്ന പച്ചക്കറി കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരം തയ്യാറാക്കിയാലോ?. മെെമൂൺ ബീവി തയ്യാറാക്കിയ പാചകക്കുറിപ്പ്...

chow chow cheese steak recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

chow chow cheese steak recipe

 

ചൗചൗ എന്ന പച്ചക്കറിയെ കുറിച്ച് അധികം ആളുകളും കേട്ടിട്ടുണ്ടാകില്ല.  ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവർ ഏറെയാണ്. ഹൃദയാരോഗ്യത്തിനും, കരളിൻറെ ആരോഗ്യത്തിനും, വയറിൻറെ ആരോഗ്യത്തിനും എല്ലാം ചൗചൗ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും അങ്ങനെ ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുകയാണ്.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാൻ ചൗചൗവിന് കഴിവുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ചൗചൗ എന്ന പച്ചക്കറി കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരം തയ്യാറാക്കിയാലോ?.  ചൗചൗ ചീസ് സ്റ്റീക്കാണ് വിഭവം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

ചൗ ചൗ 1 എണ്ണം
മൊസറല്ല ചീസ് 2 ടേബിൾസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ.
 ഓയിൽ 2 ടീസ്പൂൺ.
 ഉപ്പ് ആവശ്യത്തിന്.
 ബട്ടർ 2 ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം...

ചൗ ചൗ പരന്ന കഷ്ണങ്ങളാക്കി ഓയിലും മുളകുപൊടിയും ഉപ്പും ചേർത്ത് വയ്ക്കണം. ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടറോ ഓയിലോ ചേർത്തുകൊടുത്ത് ചൗ ചൗ വെച്ചതിനുശേഷം ഒരു 4 മിനിറ്റ് മൂടിവെച്ച് മീഡിയം തീയിൽ കുക്ക് ചെയ്തെടുക്കാം. പിന്നീട് മറിച്ചിട്ട് മുകളിൽ ചീസ് വെച്ച് കൊടുത്ത് വീണ്ടും 3 മിനിറ്റ് ലോഫ്ളൈമിൽ മൂടിവെച്ഛ് കുക്ക്ചെയ്യണം. ശേഷം ചൂടോടെ കഴിക്കാ‌വുന്നതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios