സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി; വീഡിയോയുമായി ഷെഫ് സുരേഷ് പിള്ള
വ്യത്യസ്തവും പുതുമയുള്ളതുമായ മറ്റ് പല ഡിസോര്‍ട്ടുകള്‍ക്കൊപ്പമാണ് സ്വര്‍ണം ചേര്‍ത്ത കാപ്പിയും വച്ചിരിക്കുന്നത്. എന്നാല്‍ 'സ്വര്‍ണക്കാപ്പി'യുടെ എടുപ്പ് വേറൊന്നിനും ഇല്ല. വീഡിയോയില്‍ ഇത് കഴിച്ചുകൊണ്ട് ഇതെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട് ഷെഫ്. രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ കാണില്ല. അത്രമാത്രം ഏവര്‍ക്കും സുപരിചിതനാണ് ഇദ്ദേഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഷെഫ് സുരേഷ് പിള്ള. ഭക്ഷണവും സൗഹൃദങ്ങളുമെല്ലാം തന്നെയാണ് സോഷ്യല്‍ മീഡിയയിലും ഷെഫിന്‍റെ ഇഷ്ടവിഷയങ്ങള്‍.
ഇപ്പോഴിതാ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി കഴിക്കുന്ന വീഡിയോ ആണ് ഷെഫ് പങ്കുവച്ചിരിക്കുന്നത്. ചിലരെങ്കിലും നേരത്തെ തന്നെ ഇങ്ങനെയൊരു സ്പെഷ്യല്‍ കാപ്പിയെ കുറിച്ച് കേട്ടിരിക്കും. എന്നാല്‍ പലര്‍ക്കും ഇതൊരു പുത്തൻ അറിവായിരിക്കും.
അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വച്ചാണ് ഷെഫ് സുരേഷ് പിള്ള ഈ സവിശേഷമായ കാപ്പി കഴിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണത്രേ ഇതില്‍ ഗ്രേറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. വീഡിയോയിലാണെങ്കില്‍ വലിയൊരു കപ്പ് കാപ്പിയും അതിനകത്ത് സ്വര്‍ണത്തരികളും വ്യക്തമായി കാണാം. കാഴ്ചയ്ക്ക് തന്നെ സംഗതി ഏറെ കൗതുകം പകരുന്നതാണ്.
വ്യത്യസ്തവും പുതുമയുള്ളതുമായ മറ്റ് പല ഡിസോര്‍ട്ടുകള്‍ക്കൊപ്പമാണ് സ്വര്‍ണം ചേര്‍ത്ത കാപ്പിയും വച്ചിരിക്കുന്നത്. എന്നാല്‍ 'സ്വര്‍ണക്കാപ്പി'യുടെ എടുപ്പ് വേറൊന്നിനും ഇല്ല. വീഡിയോയില്‍ ഇത് കഴിച്ചുകൊണ്ട് ഇതെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട് ഷെഫ്. രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
'അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലെ 24 കാരറ്റ് സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി...! ഇത് കുടിച്ചിട്ട് നാട്ടിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. പേടിച്ചിട്ട് യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി... ഇനിയെങ്ങാനും നാട്ടിലെ എയര്‍പോട്ടില്‍ കീ കീ അടിച്ചാലോ..'- ഇതായിരുന്നു ഷെഫിന്‍റെ അടിക്കുറിപ്പ്.
പതിവുപോലെ നിരവധി പേരാണ് പ്രിയപ്പെട്ട ഷെഫിന്‍റെ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നതും കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നതും. രസകരമായ കമന്‍റുകള്‍ക്ക് അതുപോലെ തന്നെ രസകരമായ മറുപടികളും ഷെഫ് നല്‍കിയിട്ടുണ്ട്.
വീഡിയോ കാണാം...
Also Read:- ജീവനുള്ള ചെമ്മീൻ കഴിക്കുന്ന വ്ളോഗര്‍; വിമര്‍ശനവുമായി കമന്‍റുകള്‍