ഈ പച്ചക്കറി പതിവാക്കൂ, പ്രമേഹത്തെ നിയന്ത്രിക്കാം...

വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

carrots are good for diabetic patients

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് പതിവായി ക്യാരറ്റ് കഴിക്കാം. 

അറിയാം ക്യാരറ്റിന്‍റെ മറ്റ് ഗുണങ്ങള്‍... 

ഒന്ന്... 

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

നാല്... 

ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അഞ്ച്... 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. 

ആറ്... 

ക്യാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദയത്തെ ദീര്‍ഘനാള്‍ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios