പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...
ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര്‍ അധികം ശ്രദ്ധിക്കാറില്ല.ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര്‍ അധികം ശ്രദ്ധിക്കാറില്ല. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ ധാരാളം കഴിക്കുക. ഇത് പ്രമേഹ സാധ്യതയെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി കുടവയര്‍ പോലെയുള്ള അവസ്ഥയെ തടയാനും സാധിക്കും.
രണ്ട്...
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അതിനാല്‍ മത്തി, ചൂര, സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കാം.
മൂന്ന്...
നട്സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് നട്സ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും. കൂടാതെ പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
നാല്...
ദഹനസംവിധാനം ആരോഗ്യത്തോടെ ഇരിക്കേണ്ടത് പ്രതിരോധ സംവിധാനത്തിന്‍റെ കരുത്തിന് അത്യാവശ്യമാണ്. ഇതിനായി ദഹനസംവിധാനത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗത്തിന്‍റെയും ടൈപ്പ് 2 പ്രമേഹത്തിന്‍റെയും സാധ്യതയും കുറയ്ക്കും. അതിനാല്‍ ഗ്രീന്‍പീസ്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ കഴിക്കാം.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.
ആറ്...
തക്കാളിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ലൈസോപീൻ, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ ഘടകങ്ങളെല്ലാം പ്രതിരോധവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. കൂടാതെ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
ഏഴ്...
പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ശരീരത്തെ ആരോഗ്യത്തോടെ കാക്കാനും സഹായിക്കും. അതിനാല്‍ നേന്ത്രപ്പഴം, ചീര പോലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എട്ട്...
ഡാര്‍ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ചെറുക്കുന്നതിനുമെല്ലാം ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ഫാറ്റി ലിവര്‍ രോഗം; ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...