ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

ഇൻസുലിൻ പ്രതിരോധത്തെ നേരിടാൻ ഉലുവ സഹായിക്കും. ഇത് കൂടുതൽ പ്രതികരണശേഷിയും സെൻസിറ്റീവും
 ഉണ്ടാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, ഉലുവയിലെ ആന്റിഓക്‌സിഡന്റുകൾ, ആൻറി-വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് മൊത്തത്തിലുള്ള പോഷണം നൽകാനും സഹായിക്കുന്നു.

benefits of having soaked fenu greek water

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹരോഗത്തിന്‍റെ ആദ്യത്തേതും 
ഏറ്റവും പ്രധാനവുമായ ലക്ഷണം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് പ്രകാരം 400 ദശലക്ഷത്തിലധികം 
ആളുകൾ നിലവിൽ പ്രമേഹബാധിതരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലും  ജീവിതരീതിയിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.

ആരോഗ്യകരമായ ജീവിതശൈലി കൈകാര്യം ചെയ്യുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ രീതിയിലുള്ള ഭക്ഷണം, ശരിയായ അളവിലും ശരിയായ സമയത്തും കഴിക്കുന്നത് നമ്മെ ഒരുപാട് മുന്നോട്ട് പോകാൻ സഹായിക്കുന്നു.

വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താൻ ആവശ്യമായ എല്ലാ പോഷകങ്ങളും നിറഞ്ഞതിനാൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ സീസണൽ പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. അത്തരത്തിലുള്ള ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നാരുകൾ ഉലുവയില്ർ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ കൂടുതൽ നിയന്ത്രിക്കുന്നു.

ഇന്റർനാഷണൽ ജേണൽ ഫോർ വൈറ്റമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്,
ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്തത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്. ബെംഗളൂരുവിൽ നിന്നുള്ള പോഷകാഹാര വിദഗ്ധയായ ഡോ. അഞ്ജു സൂദ് ഇതിനെ കുറിച്ച് വിശദീകരിക്കുന്നു.

ഇൻസുലിൻ പ്രതിരോധത്തെ നേരിടാൻ ഉലുവ സഹായിക്കും. ഇത് കൂടുതൽ പ്രതികരണശേഷിയും സെൻസിറ്റീവും
 ഉണ്ടാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, ഉലുവയിലെ
 ആന്റിഓക്‌സിഡന്റുകൾ, ആൻറി-വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് മൊത്തത്തിലുള്ള പോഷണം നൽകാനും സഹായിക്കുന്നു.

ശരീരത്തിലെ കൊളസ്ട്രോൾ, പ്രത്യേകിച്ച് ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) ഉത്പാദനം കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഹെൽത്ത് സിസ്റ്റം ഉലുവയും ഉയർന്ന കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഉലുവയിലെ സ്റ്റിറോയിഡൽ സാപ്പോണിനുകൾ കുടലിലെ കൊളസ്‌ട്രോളിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കുമെന്നും കരൾ ഉൽപ്പാദിപ്പിക്കുന്ന പദാർത്ഥത്തിന്റെ
 തോത് കുറയ്ക്കുമെന്നും അവരുടെ ഒരു പഠനത്തിൽ പറയുന്നു.

കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള ട്രൈഗ്ലിസറൈഡുകളുടെ ആഗിരണത്തെ ഇത് കുറയ്ക്കുമെന്നും വിദഗ്ധര്ർ പറയുന്നു.ദിവസവും രാവിലെ ഒന്നോ രണ്ടോ ടീസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് കഴിക്കുക.എന്നാൽ ഇൻസുലിൻ തെറാപ്പി ചെയ്യുന്നവർ അത് ചെയ്യുന്നതിന് മുമ്പ് അവരുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഉലുവ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സിന് ഫലപ്രദമായ പ്രതിവിധിയായി അറിയപ്പെടുന്നു.

ദിവസവും ഒരു നേരം തൈര് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios