ഇലക്കറികള്‍ കഴിച്ചാല്‍ ഒത്തിരിയുണ്ട് ഗുണങ്ങള്‍...

ഇലക്കറികളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നുണ്ട്.

benefits of eating leafy vegetables

നല്ല ആരോഗ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം ഇലക്കറികള്‍. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയതാണ് ഇലക്കറികള്‍. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികള്‍ സഹായിക്കും. 

വിറ്റാമിന്‍ എ സമൃദ്ധമായുണ്ട് ഇലക്കറികളില്‍. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ കെ, മഗ്നീഷ്യം, കാത്സ്യം എന്നിവയും  ഇലക്കറികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അറിയാം ഇലക്കറികളുടെ ഗുണങ്ങള്‍...

ഒന്ന്...

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇലക്കറികള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ചില ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്.

രണ്ട്...

ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ വിളര്‍ച്ച ഒഴിവാക്കാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

ബലമുള്ള എല്ലിനും പല്ലിനും കാത്സ്യം വേണമെന്ന് അറിയാമല്ലോ.  കാത്സ്യവും മഗ്‌നീഷ്യവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ സഹായിക്കും. 

നാല്...

മഗ്നീഷ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഇലക്കറികള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

ഇലക്കറികളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ കുട്ടികളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. 

ആറ്...

കലോറി വളരെ കുറഞ്ഞ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

ഏഴ്... 

വിറ്റാമിന്‍ കെ, മഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഈ ഇലക്കറികള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

എട്ട്...

നാരുകളാല്‍ സമ്പുഷ്ടമാണ് ഇലക്കറികള്‍. അതിനാല്‍ ദഹനം സുഗമമാക്കാനും മലബന്ധം മാറാനും ഇലക്കറികള്‍ സഹായിക്കും.

Also Read: അഞ്ച് പൈസയ്ക്ക് ബിരിയാണി; കൊവിഡ് പ്രോട്ടോക്കോള്‍ മറന്നു ജനം; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടിട്ടു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios