പതിവായി ഗ്രീൻ പീസ് കഴിക്കൂ; അറിയാം ഗുണങ്ങള്‍...
ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാ ണ് ഗ്രീന്‍ പീസ്. കൂടാതെ അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു.
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാ ണ് ഗ്രീന്‍ പീസ്. കൂടാതെ അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു.
അറിയാം ഗ്രീന്‍ പീസിന്‍റെ ഗുണങ്ങള്‍...
ഒന്ന്...
പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്.
മൂന്ന്...
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്താം.
അഞ്ച്...
പ്രോട്ടീനിന്‍റെ കലവറയാണ് ഗ്രീന്‍ പീസ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രീന്‍ പീസ് മാത്രം മതി. ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇതിലൂടെ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കും.
ആറ്...
പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഗ്രീന്‍ പീസ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ഏഴ്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉറക്കം ശരിയാകുന്നില്ലേ? രാത്രി കഴിക്കാം ഈ ഒരൊറ്റ ഭക്ഷണം...