Attukal Pongala 2023 : ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ; തയ്യാറാക്കുന്ന വിധം

പൊങ്കാലയോടൊപ്പം തന്നെ ദേവിയ്ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു. 

attukal pongala nivedyam mandaputtu recipe rse

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 

സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഭക്തർ ഇവിടെ എത്തി ചേരുന്നു. ഈ ദിനത്തിൽ പൊങ്കാലയിട്ടാൽ വരാനിരിക്കുന്ന ആപത്തുകൾ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്നുമാണ് വിശ്വാസം. പൊങ്കാലയോടൊപ്പം തന്നെ ദേവിയ്ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു. 

തലവേദന പോലുള്ളവ മാറുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് ദേവിയ്ക്ക് നിവേദിക്കുന്നു. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് മണ്ടപ്പുറ്റ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വറുത്ത് പൊടിച്ച ചെറുപയർ                2 കപ്പ്
അരിപ്പൊടി                                             അരക്കപ്പ്
 ശർക്കര                                               ആവശ്യത്തിന്
ഏലയ്ക്ക                                                  5 എണ്ണം
നെയ്യ്                                                       2 ടീസ്പൂൺ
കൽക്കണ്ടം                                            ആവശ്യത്തിന്
ഉണക്ക മുന്തിരി                                         1 സ്പൂൺ         
തേങ്ങ                                                        1 പിടി
 വറുത്ത കൊട്ട തേങ്ങ                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യൽ വറുത്തെടുത്ത കൊട്ട തേങ്ങ , കൽക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി എടുക്കുക. ഒരു വശം രണ്ട് കുത്തിടണം. ആവിയിൽ വേവിച്ചെടുക്കുക. മണ്ടപ്പുറ്റ് തയ്യാർ...

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios