വൃക്ക രോഗങ്ങളെ തടയാനും വൃക്കകളെ കാക്കാനും സഹായിക്കും അടുക്കളയിലുള്ള ഈ ഭക്ഷണങ്ങള്‍...

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. 

5 best foods for kidney health

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക. 

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

രണ്ട്...

വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റെ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളുടെ ആരോഗ്യത്തിനായി വെളുത്തുള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്...

സവാളയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ക്രിയാറ്റീന്‍ തോത് ഉള്ളവര്‍ക്കും വൃക്കയുടെ ആരോഗ്യം മോശമായവര്‍ക്കും കഴിക്കാന്‍ പറ്റിയ ഒന്നാണ് സവാള. 

അഞ്ച്...

ചുവന്ന കാപ്സിക്കം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം വളരെ കുറവായതിനാൽ ഇവ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഇഞ്ചി ചായ കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios